ദാറുൽ ഹിദായ ആർട്സ് ഫെസ്റ്റ് ആരംഭിച്ചു


ഇരിട്ടി: ദാറുൽ ഹിദായ വിദ്യാർത്ഥി യൂണിയന്റെ ഭാഗമായി നടത്തുന്ന ഓറെക്സ് ആർട്സ് ഫെസ്റ്റ് മുഹമ്മദ്‌ സിനാൻ നിസാമിയുടെ അധ്യക്ഷതയിൽ ഇരിട്ടി നഗരസഭ ചെയർമാൻ വിനോദ് കുമാർ ഉദ്‌ഘാടനം നിർവ്വഹിച്ചു. ഫവാസ് പുന്നാട് മുഖ്യാതിഥിയായി. സ്വാലിഹ് ദാരിമി, സാദിഖ് നിസാമി, റാഫി നിസാമി, സാദിഖ് അലി അൽഹാദി, സിനാൻ അൽഹാദി, മുബാരിസ് അൽ ഹാദി, സികെ നിസാം, ഷാനൂബ് വയനാട്, അദ്‌നാൻ ആലപ്പുഴ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാ സാഹിത്യ മത്സരങ്ങളും സംഘടിപ്പിച്ചു.




إرسال تعليق

0 تعليقات