ലാലിഗയിലെ അഞ്ചാം മത്സരത്തിൽ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. റായോ വല്ലെക്കാനോയെ സ്വന്തം തട്ടകത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് മുൻ ചാമ്പ്യന്മാർ തകർത്തത്. കിലിയൻ എംബാപ്പെ ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ അൽവരോ കരേരസും ജൂഡ് ബെലിങ്ഹാമും തൂവെള്ള ജേഴ്സികാർക്ക് വേണ്ടി വല കുലുക്കി. സെർജിയോ കാമെല്ലോയാണ് എതിരാളികളുടെ ആശ്വാസം ഗോൾ നേടിയത്. 14-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിനെ ഫൗൾ ചെയ്തതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചു എംബാപ്പെ റയലിന് ലീഡ് നൽകി. മൂന്ന് മിനിറ്റുകൾക്ക് ശേഷം കരേരസും ലക്ഷ്യം കണ്ടതോടെ ആതിഥേയർ രണ്ട് ഗോളുകൾക്കു മുന്നിലെത്തി. എംബാപ്പെയായിരുന്നു ഗോളിന് വഴിയൊരുക്കിയത്. 35-ാം മിനിറ്റിൽ ബെല്ലിങ്ഹാമിലൂടെ റയൽ ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾക്ക് മുന്നിലെത്തി. 51-ാം മിനിറ്റിൽ കാമെല്ലോ സന്ദർശകർക്ക് വേണ്ടി ആശ്വാസ ഗോൾ കുറിച്ചു. ഇഞ്ചുറി സമയത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ അർദ ഗുലർ നൽകിയ പാസ്സിൽ നിന്നും എംബാപ്പെ വീണ്ടും ലക്ഷ്യം കണ്ടതോടെ മത്സരം അവസാനിച്ചു. അഞ്ചു മത്സരങ്ങളിൽ നാല് ജയവും ഒരു തോൽവിയും അടക്കം 12 പോയിന്റുമായി റയൽ പട്ടികയിൽ രണ്ടാമതെത്തി. 12 പോയിന്റ് തന്നെയുള്ള ബാഴ്സലോണയാണ് ഒന്നാമത്. ഇന്ന് നടക്കുന്ന മത്സരത്തിൽ ബാഴ്സ ലെവന്റെയെ നേരിടും.



0 تعليقات