കണ്ണൂർ : പടരട്ടെ ചിന്തകൾ, തുടരട്ടെ പോരാട്ടങ്ങൾ പ്രമേയത്തിൽ ജില്ലയിലെ കോളേജുകളിലേക്ക് ക്യാമ്പസ് യാത്ര സംഘടിപ്പിച്ചു.പേരാവൂരിലെ ഡീ പോൾ ആർട്സ് & സയൻസ് കോളേജിൽ നിന്നും തുടങ്ങി ഇരിട്ടി മഹാത്മാ ഗാന്ധി കോളേജ്, മുട്ടന്നൂർ കോൺകോഡ് കോളേജ്, തലശ്ശേരി ബ്രണ്ണൻ കോളേജ്, എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കണ്ണൂർ ഗവൺ മെന്റ് വനിതാ കോളേജിൽ ക്യാമ്പസ് യാത്ര സമാപിച്ചു. സമാപന പരിപാടി എംഎസ് എഫ് സംസ്ഥാന പ്രസിഡന്റ് ശറഫുദ്ധീൻ പിലാക്കൽ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി സ്വഹിബ് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.എസ് എഫ് ഐ യുടെ എല്ലാ ഏകതിപത്യ കോട്ടകളും തകർത്തെറിയുന്ന തെരഞ്ഞെടുപ്പായിരിക്കും ഈ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പെന്ന് നേതാക്കൾ പറഞ്ഞു.
എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് യുനുസ് പടന്നോട്ട്, ജനറൽ സെക്രട്ടറി കെ പി റംഷാദ്, ഭാരവാഹികളയാ അനസ് കെ കെ, ഷാനിബ് കെ വി, സഫ്‌വാൻ മേക്കുന്ന്, തസ്‌ലീം അടിപ്പാലം,എന്നിവർ സംസാരിച്ചു.
നിയാസ് അഞ്ചരക്കണ്ടി, സവാദ് മുണ്ടേരി, ഷമൽ വി, ത്വയ്യിബ് എന്നിവർ ക്യാമ്പസ് യാത്രയിൽ പങ്കെടുത്തു.ഇന്ന് കാരക്കുണ്ട് എം എം കോളേജിൽ നിന്നും യാത്ര ആരംഭിച്ച് മാടായി കോളേജ് എസ് ഇ എസ് ശ്രീകണ്ടാപുരം, സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം സർസയ്യിദ് കോളേജിൽ സമാപിക്കും.






0 تعليقات