ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

 

ചാനൽചർച്ചയിലെ പരാമർശത്തിൽ വിസ്ഡം നേതാവ് ഡോക്ടർ അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ, യുഡിഎഫിൽ എതിർപ്പ്. അനാവശ്യമായ കേസ് അനുവദിക്കില്ലെന്നും ലീഗ് അധികാരത്തിൽ ഇരിക്കുന്നത് അതിനല്ലെന്നും യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ് എംഎൽഎ തുറന്നടിച്ചു. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാക്കളും രംഗത്ത് വന്നു.മാധ്യമപ്രവർത്തകയുടെ പരാതിയിൽ വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോക്ടർ അബ്ദുല്ല ബാസിലിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. കേസിനെ നിയമപരമായി നേരിടുമെന്ന് അബ്ദുല്ല ബാസിൽ വ്യക്തമാക്കുന്നു. അബ്ദുല്ല ബാസിലിനെതിരായ പൊലീസ് നടപടിയിൽ യുഡ‍ിഎഫിനുള്ളിൽ എതിർപ്പ് ശക്തമാകുകയാണ്. കേസ് പിൻവലിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. കേസ് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി.പി ദുൽഫിക്കൽ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി. ഇതിനിടെ, മുഖ്യമന്ത്രിക്കെതിരെ സമസ്ത മുഖപത്രം സുപ്രഭാതത്തിന്റെ വിമർശനങ്ങൾ പൊന്നാനി എംഎൽഎ കെ പി നൗഷാദലി തള്ളി.



إرسال تعليق

0 تعليقات