നവീകരിച്ച ഫെഡറൽ ബാങ്ക് റോഡ് ഉദ്ഘാടനം ചെയ്തു


തലശ്ശേരി നഗരസഭയുടെ 2025-26 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇന്റർലോക്ക് ചെയ്ത് നവീകരിച്ച ഫെഡറൽ ബാങ്ക് റോഡിന്റെ ഉദ്ഘാടനം തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കാരായി ചന്ദ്രശേഖരൻ നിർവഹിച്ചു. തലശ്ശേരി നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഭാരതി ടീച്ചർ അധ്യക്ഷയായി. 2025-26 വർഷത്തെ വാർഷിക പദ്ധതിയിൽ ഫെഡറൽ ബാങ്ക് റോഡിനും പഴയ ബസ് സ്റ്റാൻഡിലെ വെളിച്ചെണ്ണ കടയുടെ പിറകിലുള്ള പൈങ്ങോലി ഹോട്ടൽ റോഡ് നവീകരിക്കുന്നതിന് വേണ്ടി 17.4 ലക്ഷം രൂപയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. വാർഡ് കൗൺസിലർ നൂറടീച്ചർ,വിവിധ സ്ഥിരം സമിതി ചെയർമാൻമാർ, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.



إرسال تعليق

0 تعليقات