വർക്കലയിൽ നവ വധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

 

വർക്കലയിൽ നവ വധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആയിരൂർ സ്വദേശി ജിഷയാണ് മരിച്ചത്. വിവാഹം കഴിഞ്ഞ് 11 ദിവസം പിന്നിടുമ്പോഴാണ് ആത്മഹത്യ. വർക്കല സ്വദേശി അജിയാണ് ജിഷയുടെ ഭർത്താവ്. വിവാഹത്തിനുശേഷം ജിഷയും ഭർത്താവും മാത്രമായിരുന്നു വീട്ടിൽ താമസം. മരണത്തിൽ ദുരൂഹതയുള്ളതായാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ വർക്കല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജിഷയുടെ മൃതദേഹം നിലവിൽ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.



إرسال تعليق

0 تعليقات