പോക്സോ കേസിൽ അറസ്റ്റ്.

 




 14 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രാദേശിക മുസ്ലിം ലീഗ് നേതാവിനെ കരുവാരകുണ്ട് പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചതിനാണ് പോക്സോ (POCSO) നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

ചൈൽഡ് ലൈനിലും പോലീസിലും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പോലീസും ചൈൽഡ് ലൈൻ അധികൃതരും പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി.

ഇരയായ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രാദേശിക ലീഗ് നേതാവ് ഖുദ്റത്ത് കക്കറ (34) യെ പോലീസ് കസ്റ്റഡിയിലെടുക്കുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾക്ക് പുറമേ മറ്റ് അനുബന്ധ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.

വൈദ്യപരിശോധനയ്ക്കും പ്രാഥമിക ചോദ്യം ചെയ്യലിനും ശേഷം പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്നും കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.



Post a Comment

0 Comments