ഇത്തവണത്തെ എംവിആർ പുരസ്കാരം എം എ ബേബിക്ക്.

 



ഈ വർഷത്തെ എംവിആർ പുരസ്കാരം സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം എ ബേബിക്ക്. ഇന്ത്യയിലെ പ്രതിപക്ഷ ഐക്യത്തിന് എം എ ബേബി നൽകുന്ന സംഭാവന കണക്കിലെടുത്താണ് പുരസ്കാരം. ഒരു ലക്ഷം രൂപയും ശിൽപ്പവുമാണ് പുരസ്കാരം. എംവിആർ ചാരിറ്റബിൾ ട്രസ്റ്റാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

പ്രതിപക്ഷ ഐക്യത്തിന് വേണ്ടി സെപ്റ്റംബർ 23ന് എം എ ബേബി അയച്ച കത്തിന് എൻഡിഎ ഇതരരാഷ്ട്രീയ കക്ഷികൾ അതിവേ​ഗം പ്രതികരിച്ചതും ഇത് പിന്നീട് പ്രതിപക്ഷ ഐക്യത്തിന് വഴിതെളിച്ചതും പുരസ്കാര നിർണ്ണയത്തിൽ നിർണ്ണായോോകമായി എന്നാണ് എംവിആർ ചാരിറ്റബിൾ ട്രസ്റ്റ് ചൂണ്ടിക്കാണിക്കുന്നത്. ഇൻഡ്യ മുന്നണിക്ക് പുറത്തുള്ള ഡിഎംകെ, ആം ആദ്മി പാർട്ടി തുടങ്ങിയ പാർട്ടികളെ മാനസികമായി അടുപ്പിക്കാൻ എം എ ബേബിക്ക് കഴിഞ്ഞുവെന്നും എം എ ബേബിയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തിൻ്റെ വിലയിരുത്തലായി എംവിആർ ട്രസ്റ്റ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

സിജെപിയെ വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകുന്നതിന് സിപിഐഎം പ്രത്യേക ശ്രദ്ധപുലർത്തുന്നതിനെയും ട്രസ്റ്റ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സിജെപിയുമായി ഏറ്റവും കൂടുതൽ ആശയവിനിമയം നടത്തുന്നത് സിപിഐഎം ആണെന്നും സിജെപിയുടെ എല്ലാ സമരങ്ങൾക്കും സംഘടനാപരമായ അടിത്തറ നൽകുന്നത് ഡിവൈഎഫ്ഐയും എസ്എഫ്ഐയും ആണെന്നും ട്രസ്റ്റ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒക്ടോബർ 13ന് ചേർന്ന ഇന്ത്യ ബ്ലോക്ക് മീറ്റിങ്ങിലെ സുപ്രധാന തീരുമാനത്തിൻ്റെ ശില്പി എം എ ബേബിയാണെന്നും വിലയിരുത്തുന്നുണ്ട്. രാഷ്ട്രീയ പാർട്ടികൾക്ക് പുറത്തുള്ള പൗരസംഘടനകളെ കൂടി ഒപ്പം ചേർക്കണം എന്ന നിർദ്ദേശം മുന്നോട്ടുവെച്ചത് എം എ ബേബിയാണ്. ഇൻഡ്യ മുന്നണിയുമായി സഹകരിക്കാൻ തയ്യാറുള്ള എല്ലാ സിവിൽ ​ഗ്രൂപ്പുകളെയും ഒപ്പം ചേർക്കാൻ കഴിഞ്ഞത് എം എ ബേബിയുടെ നിർദ്ദേശം പരി​ഗണിച്ച് കൊണ്ടുകൂടിയാണെന്നും എംവിആർ ട്രസ്റ്റ് ചൂണ്ടിക്കാണിക്കുന്നു.സീതാറാം യെച്ചൂരിയുടെ അകാലനിര്യാണം സിപിഐഎം നേതൃതലത്തിൽ ശൂന്യത സൃഷ്ടിച്ചിരുന്നുവെന്നും എന്നാൽ തന്നിൽ ഏൽപ്പിച്ച ഉത്തരവാദിത്വം പൂർണമായി നിർവഹിക്കാൻ എം എ ബേബിക്ക് കഴിഞ്ഞുവെന്നും എംവിആർ ട്രസ്റ്റ് വിലയിരുത്തുന്നുണ്ട്. ശക്തമായ ഇടതുപക്ഷം അടുത്ത പാർലമെൻ്റിൽ ഉണ്ടാവുക എന്നത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്. ഇതിനുള്ള പ്രവർത്തനങ്ങളിൽ എം എ ബേബിയുടെ കരങ്ങൾക്ക് ശക്തിപകരേണ്ടത് ആവശ്യമാണ്. ഇടതുപക്ഷത്തിന് നിർണ്ണായ റോൾ ഉണ്ടെങ്കിൽ മാത്രമേ ദേശീയ തലത്തിൽ എല്ലാ എൻഡിഎ ഇതരകക്ഷികളെയും ഒന്നിപ്പിച്ചുകൊണ്ടുള്ള ബദൽ സാധ്യമാകൂ എന്നത് യാഥാർത്ഥ്യമാണ്. കേരളത്തിലാകെ ഈ സന്ദേശം ഉയർത്തണമെന്ന് കരുതുന്നുവെന്നും എം എ ബേബിയെ എംവിആർ പുരസ്കാര ജേതാവായി പ്രഖ്യാപിച്ചു കൊണ്ട് എംവിആർ ട്രസ്റ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.



Post a Comment

0 Comments