പുതുയുഗ ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി മാലിന്യ പരിപാലനത്തിനായി നടപ്പാക്കുന്ന ‘നിർമലം’ ക്യാമ്പയിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം ന്യൂ മാഹി ടൗണിൽ ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ നിർവഹിച്ചു. ഹരിതകർമ സേനാംഗങ്ങളും വ്യാപാരികളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ സെയ്ത്തു, ആരോഗ്യവും വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ എം സുഗിനേഷ്, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി എ ഷർമിരാജ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ പ്രീജ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷർമിള അഫ്സർ, വൈശാഖ് മുരളീധരൻ എന്നിവർ പങ്കെടുത്തു.




0 Comments