ഗ്രീൻ ജെൻ-സി കോൺക്ലേവ് സംഘടിപ്പിച്ചു


കൂത്തുപറമ്പ്: ശാസ്ത്രീയ മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യം യുവതലമുറയിലേക്ക് എത്തിക്കുന്നതിനും ശുചിത്വ പ്രവർത്തനങ്ങളിൽ വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി ഗ്രീൻ ജെൻ-സി കോൺക്ലേവ് സംഘടിപ്പിച്ചു. ജില്ലാ ശുചിത്വ മിഷൻ–കണ്ണൂരിന്റെ നേതൃത്വത്തിൽ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി മട്ടന്നൂർ മണ്ഡലം എംഎൽഎ വി കെ സനോജ് ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ് ബ്ലോക്കിലെ 14ഓളം സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ കോൺക്ലേവിൽ പങ്കെടുത്തു. പങ്കെടുത്ത വിദ്യാർഥികൾക്കെല്ലാം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. യുവതലമുറയിൽ ശുചിത്വബോധവും പരിസ്ഥിതി ഉത്തരവാദിത്തവും വളർത്തുന്നതിനൊപ്പം മാലിന്യമുക്ത നവകേരളമെന്ന ലക്ഷ്യത്തിലേക്ക് വിദ്യാർഥികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും പരിപാടി വഴിയൊരുക്കി. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഫായിസ് അരൂൾ അധ്യക്ഷത വഹിച്ചു. ജില്ലാ ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ കെ എ സുനിൽകുമാർ, ഹരിത കേരള മിഷൻ മുൻ ജില്ലാ കോ-ഓർഡിനേറ്റർ ജെ കെ സോമശേഖരൻ എന്നിവർ സംസാരിച്ചു.



إرسال تعليق

0 تعليقات