കാസർഗോഡ്: വാഹനത്തിൽ കടത്തി 123 കാർ ബോർഡു ബോക്സുകളിലായി സൂക്ഷിച്ച 1062. 7 ലിറ്റർ വ്യാജ മദ്യവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റുചെയ്തു. ചട്ടഞ്ചാൽ പുത്തരിയടുക്കത്തെ സി.എച്ച്. സലീമിനെ (37) യാണ് കാസറഗോഡ്
എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവൻറിവ് ഓഫീസർ രഞ്ജിത്ത് കെ വിയും സംഘവും അറസ്റ്റു ചെയ്തത്.
ആരിക്കാടി ടോൾ പ്ലാസ ക്ക് നാഷണൽ ഹൈവേയുടെ കിഴക്കുഭാഗം വെച്ചാണ് കെ. എൽ.13 എഎസ്. 2152 നമ്പർ ബൊലേറോ പിക്കപ്പ് ഇൻസുലേറ്റർ വാഹനത്തിൽ കടത്തി കടത്തിക്കൊണ്ടുവന്ന 180 മില്ലിയുടെ 5904 കുപ്പികളിലായി1062.7 ലിറ്റർവ്യാജമദ്യം പിടികൂടിയത്. എക്സൈസ് സംഘത്തിൽ
ഗ്രേഡ്അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സി കെ വി സുരേഷ്, പ്രിവൻറിവ് ഓഫീസർ പ്രസാദ് എം എം, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ റീന വി, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രശാന്ത് കുമാർ, ശൈലേഷ് കുമാർ, സുധീർ പാറമ്മൽ, മോഹനകുമാർ എൽ, പ്രിഷി (സൈബർ സെൽ), വിപിൻ കുമാർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഡിജിത്ത് എന്നിവരും ഉണ്ടായിരുന്നു.





0 تعليقات