മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് കെ.ടി. സ്‌കറിയ അന്തരിച്ചു.

 



 മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

സംസ്ക‌ാര ശുശ്രൂഷകൾ ഞായറാഴ്‌ച രാവിലെ 11.30ന് ഇടകടത്തിയിലെ വസതിയിൽ ആരംഭിക്കും. തുടർന്ന് ഉമിക്കുപ്പ ലൂർദ്ദ് മാതാ ചർച്ച് സെമിത്തേരിയിൽ സംസ്കാരം നടക്കും. മൃതദേഹം ശനിയാഴ്‌ച ഉച്ചയ്ക്കുശേഷം വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും.

ആര്യങ്കാവ് ഇടപ്പാളയത്ത് നിന്ന് 55 വർഷം മുമ്പ് കോട്ടയം ജില്ലയിലെ മലയോര മേഖലയിലേക്ക് കുടിയേറിയ കർഷകനായിരുന്നു കെ.ടി. സ്കറിയ.

മണിമല കരിമ്പനക്കുളം വാണിശ്ശേരി അന്നമ്മ സ്‌കറിയയാണ് ഭാര്യ. മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയ ഉൾപ്പെടെ ഏഴ് മക്കളാണ് പരേതനുള്ളത്.മറ്റ് മക്കൾ: ചമ്പക്കുളം മാർ കുര്യാളശേരി മ്യൂസിയം മഠത്തിലെ മദർ സുപ്പീരിയർ സിസ്റ്റർ മെഴ്‌സിറ്റ, മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ പാഞ്ചഗണിയിലുള്ള റെഡ്ക്രോസ് ഹോസ്‌പിറ്റൽ ഡയറക്ടർ ഫാ. ടോമി കരിയിലക്കുളം, ഹൈക്കോടതി അഭിഭാഷകൻ അഡ്വ. ജിജി എസ്., അമേരിക്കയിലെ ലോസ് ആഞ്ചലസിൽ നഴ്‌സിങ് പ്രാക്ടീഷണറായ സെലിൻ റോയ്, പൂനെ പഞ്ചഗണി സെന്റ് സേവിയേഴ്സ‌് ഇൻ്റർനാഷണൽ സ്‌കൂൾ അഡ്‌മിനിസ്‌ട്രേറ്റർ ജോജൻ, ചമ്പക്കുളം പോരൂക്കര ബി.എഡ്. കോളേജ് പ്രിൻസിപ്പൽ സോജൻ.

മരുമക്കൾ: അടിമാലി മുക്കുടം കൊച്ചുപുരയ്ക്കൽ ബിജി (റിട്ട. അധ്യാപിക),

പൂഞ്ഞാർ പയ്യാനിത്തോട്ടം മാടപ്പള്ളി റോയ് (ലോസ് ആഞ്ചലസ്), കണ്ണൂർ ചെമ്പേരി മാമ്പുഴക്കൽ ബോബി അലോഷ്യസ് (അസിസ്റ്റൻ്റ് കമ്മീഷണർ, കസ്റ്റംസ്), മുണ്ടക്കയം ചോലത്തടം വടക്കേ പുത്തൻപുര സുബി (നഴ്‌സ്, പൂനെ), ഭരണങ്ങാനം ഇടയച്ചാലിൽ സ്മിത (അധ്യാപിക, സെൻ്റ് ആൻ്റണീസ് പബ്ലിക് സ്‌കൂൾ, ആനക്കല്ല്).



Post a Comment

0 Comments