ശാസ്ത്രോത്സവത്തിൽ തിളക്കമാർന്ന വിജയവുമായി ജി.എച്ച്. എസ്.എസ് ശ്രീകണ്ഠപുരം.

 


ശ്രീകണ്ഠപുരം:ചന്ദനക്കാംപാറയിൽ  സമാപിച്ച ഇരിക്കൂർ ഉപജില്ല ശാസ്ത്രോത്സവത്തിൽ 676 പോയന്റുമായി ശ്രീകണ്ഠപുരം ഗവ.ഹയർ സെക്കന്ററി സ്കൂൾ രണ്ടാം സ്ഥാനം നേടി.സ്കൂളിൽ നിന്ന് നൂറുലധികം കുട്ടികൾ പങ്കെടുക്കുകയും മികച്ച വിജയം നേടുകയും ചെയ്തു. ജില്ലാ മത്സരങ്ങളിലേക്ക് നിരവധി കുട്ടികൾ യോഗ്യത കരസ്ഥമാക്കി. പ്രവൃത്തിപരിചയ മേളയിലും ഗണിതശാസ്ത്രമേളയിലും ഹയർ സെക്കന്ററി വിഭാഗം ഉപജില്ല ജേതാക്കളാകുകയും ശാസ്ത്ര - സാമൂഹ്യ   ശാസ്ത്രമേളകളിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.ഗണിത ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം ഉപജില്ല ജേതാക്കളായി.



إرسال تعليق

0 تعليقات