ഛത്തീസ്ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ സുക്മയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെ വധിച്ചതായി സേന അറിയിച്ചു.ബിജാപൂർ-സുക്മ ജില്ലാതിർത്തിയിലായിരുന്നു സംഭവം.നക്സൽ വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായാണ് നടപടി.രാവിലെ ഒമ്പത് മണി മുതൽ സൗത്ത് ബിജാപൂരിലെ വനമേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചിരുന്നു.മൂന്ന് ജില്ലകളിലെ ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ് (ഡിആർജി), റിസലൂട്ട് ആക്ഷൻ കമാൻഡോ ബറ്റാലിയൻ, സിആർപിഎഫ് എന്നിവരടങ്ങുന്ന സംയുക്ത സംഘമാണ് ഓപ്പറേഷൻ നടത്തിയത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുന്നതായാണ് വിവരം.ബിജാപൂരിലെ ബസഗുഡ പോലീസ് സ്റ്റേഷൻ പരിധിയിലെ പുത്കെലിന് സമീപം മാവോയിസ്റ്റുകൾ സ്ഥാപിച്ച പ്രഷർ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് ജവാൻമാർക്ക് പരിക്കേറ്റിരുന്നു. ഛത്തീസ്ഗഢിൽ ജനുവരിയിൽ ഉടനീളം വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ ഇരുപത്തിയാറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.
WE ONE KERALA -NM
Post a Comment