എല്ലാം റെഡി, പക്ഷേ വെടിനിർത്തൽ കരാർ പ്രാബല്യത്തിലാകാൻ വൈകുന്നു! കാരണം ഇസ്രയേൽ മന്ത്രിസഭ യോഗം വൈകുന്നത്



ടെൽ അവീവ്: ഇസ്രയേലും ഹമാസും തത്വത്തിൽ അംഗീകരിച്ചിട്ടും ഗാസയിലെ വെടിനിർത്തൽ കരാർ പ്രാബല്യത്തിലാകുന്നത് വൈകുമോയെന്ന് ആശങ്ക. ഞായറാഴ്ച്ച വെടിനിർത്തൽ നിലവിൽ വരാനിരിക്കെ, ഇസ്രയേൽ മന്ത്രിസഭ യോഗം ചേരുന്നത് വൈകുന്നതാണ് ആശങ്കയുടെ കാരണം. കരാറിന് ഇസ്രയേൽ മന്ത്രിസഭ അംഗീകാരം നൽകുന്നത് കാത്തിരിക്കുകയാണ് ലോകം. എന്നാൽ ഹമാസ് അവസാന നിമിഷം ധാരണ ലംഘിച്ചെന്ന ബെ‍ഞ്ചമിൻ നെതന്യാഹുവിന്റെ പ്രസ്താവന ഇസ്രയേൽ നിലപാടിനെ ബാധിക്കുമോയെന്നതാണ് ആശങ്ക. വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച ശേഷവും ഗാസയിൽ ഇസ്രയേൽ സേന ആക്രമണം തുടരുന്നതും ആശങ്കകൾ വർധിപ്പിക്കുയാണ്.ബന്ദികളെ മോചിപ്പിക്കണം എന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു'; ഇസ്രായേൽ-ഹമാസ് സമാധാന കരാർ സ്വാഗതം ചെയ്ത് ഇന്ത്യ

വിശദവിവരങ്ങൾ ഇങ്ങനെ

ഇന്ന് ഉച്ചയോടെയോ വൈകിട്ടോ ആണ് ഇസ്രയേൽ ക്യാബിനറ്റ് ചേരേണ്ടിയിരുന്നത്. ഖത്തറിൽ നിന്ന് പ്രതിനിധി സംഘം മടങ്ങിയെത്തിയ ശേഷമാകും യോഗം ചേരുക എന്നായിരുന്നു വിവരം. അവസാന നിമിഷവും പരസ്പരം ഉള്ള ആരോപണ പ്രത്യാരോപണങ്ങളും വെടിനിർത്തൽ ധാരണയിൽ ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട്. ഹമാസ് ധാരണാ ലംഘനം നടത്തി പ്രതിസന്ധി സൃഷ്ടിച്ചതായി ബെഞ്ചമിൻ നെതന്യാഹു ആരോപിച്ചു. ഇതിനാൽത്തന്നെ മന്ത്രിസഭാ യോഗം നീളുമെന്ന് ബെഞ്ചമിൻ നെതന്യാഹും പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇസ്രയേലിന്‍റെ ആരോപണം ഹമാസ് നിഷേധിച്ചിട്ടുണ്ട്. ചുരുക്കത്തിൽ ഞായറാഴ്ച്ച നിലവിൽ വരേണ്ട വെടിനിർത്തൽ കരാറിന് ഇസ്രയേൽ മന്ത്രിസഭയുടെ അംഗീകാരം നീളുന്നത് ആശങ്ക വർധിപ്പിക്കുന്നതാണ്. അംഗീകരിച്ച ധാരണകൾ പാലിക്കുമെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. വെടിനിർത്തൽ കരാർ സംബന്ധിച്ച പ്രഖ്യാപനമുണ്ടായ ശേഷവും ഗാസയിൽ ഇസ്രയേൽ ആക്രമണം നടത്തി. 73 മുതൽ 80 വരെ പേർ കൊല്ലപ്പെട്ടതായാണ് രക്ഷാപ്രവർത്തകരെ ഉദ്ദരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നത്. വെടിനിർത്തലിന് ശേഷം ഗാസ, പലസ്തീനിയൻ അതോറിറ്റിയാകണം ഭരിക്കേണ്ടതെന്ന നിലപാട് പലസ്തീൻ പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02