2023-ലെ പ്രവര്‍ത്തക മികവിന് മുഖ്യമന്ത്രിയുടെ ട്രോഫി ലഭിച്ച തലശ്ശേരി പോലീസ് സ്റ്റേഷനില്‍ സന്തോഷ സൂചകമായി സ്പീക്കര്‍ മധുരം വിളമ്പി.


2023-ലെ പ്രവര്‍ത്തക മികവിന് മുഖ്യമന്ത്രിയുടെ ട്രോഫി ലഭിച്ച തലശ്ശേരി പോലീസ് സ്റ്റേഷനില്‍ നിയമസഭാ സ്പീക്കര്‍ എ.എം ഷംസീറിന്‍റെ നേതൃത്വത്തില്‍ സന്തോഷ സൂചകമായി ലഡു വിതരണം നടത്തി. ചടങ്ങില്‍ കണ്ണൂര്‍ പോലീസ് സൂപ്രണ്ട് നിധിന്‍ രാജ് ഐ.പി.എസ്, തലശ്ശേരി സബ് കളക്ടര്‍ കാര്‍ത്തിക് പാണി ഗ്രഹി ഐ.എ.എസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ തുടങ്ങിയവരും സംബന്ധിച്ചു. പോലീസുകാരടെ ജനങ്ങളോടുള്ള പെരുമാറ്റം, അന്വേഷണ മികവ്, കുറ്റകൃത്യങ്ങള്‍ തുടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, ഗ്രീന്‍ പ്രോട്ടോക്കോള്‍, പരാതി പരിഹാരം തുടങ്ങി തലശ്ശേരി പോലീസ് സ്റ്റേഷന്‍റെ പ്രവര്‍ത്തന മികവിനാണ് മുഖ്യമന്ത്രിയുടെ ട്രോഫീ ലഭിച്ചത്.



Post a Comment

Previous Post Next Post

AD01

 


AD02