ഇ.കെ. നായനാർ ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ 2024 ഡിസംബർ 29 മുതൽ 2025 ജനുവരി 25 വരെ നടന്ന ചൂളിയാട് കടവ് ഗ്രാമോത്സവം 2025 എന്ന പരിപാടി നാടിൻ്റെ സാംസ്ക്കാരികോത്സവമായിമാറി. കാവ്യ സദസ്സ്, പഞ്ചഗുസ്തി, വയോജനങ്ങളെ ആദരിക്കൽ, മൈലാഞ്ചി ഇടൽ, പെനാൽട്ടി ഷൂട്ട3ട്ട് എന്നിങ്ങനെ വ്യത്യസ്തമായ പരിപാടികളും ഗ്രാമോത്സവത്തിൻ്റെ അനുബന്ധ പരിപാടികളായി നടന്നു. ഇന്നലെ രാത്രി നടന്ന സമാപന പരിപാടിയിൽ നാട്ടുകാരുടെ വിവിധങ്ങളായ കലാപരിപാടികൾ നടന്നു. തുടർന്ന് വയനാട് ഉണർവ് നാടൻ കലാസംഘം അവതരിപ്പിച്ച നാടൻ കലാമേള അരങ്ങേറി.സംഘാടക സമിതി കൺവീനർ എം ഉമേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ മലപ്പട്ടം പഞ്ചായത്ത് പ്രസിഡണ്ട് പി.കെ, രമണി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. കെ. രത്നകുമാരി ഉദ്ഘാടനം ചെയ്തു. മനോജ് പട്ടാന്നൂർ സാംസ്കാരിക പ്രഭാഷണം നടത്തി. മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.പി. ലക്ഷ്മണൻ, പഞ്ചായത്ത് അംഗങ്ങളായഎ .കെ . സതി, മിനി, ഭാവന സാംസ്ക്കാരിക നിലയം ജോയിൻ്റ് സെക്രട്ടറി സി.സജീവൻ എന്നിവർ സംസരിച്ചു.
WE ONE KERALA -NM
Post a Comment