കെ സുധാകരനുമായുള്ള ഏറ്റുമുട്ടലില്‍ തിരിച്ചടി നേരിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കെ സുധാകരനെ കെപിസിസി അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റി സമ്പൂര്‍ണ്ണ പുനസംഘടന വേണമെന്ന ആവശ്യം ഹൈക്കമാന്‍ഡ് നിരാകരിച്ചതും സുധാകരനുമായി സഹകരിച്ചു മുന്നോട്ട് പോകണമെന്ന് ഹൈക്കമാന്റ് താക്കീത് നല്കിയതും സതീശന് വലിയ തിരിച്ചടിയായി.അതേസമയം സുധാകരനെ പിന്തുണച്ച് കൂടുതല്‍ കോൺഗ്രസ് നേതാക്കള്‍ രംഗത്ത് എത്തുകയാണ്. കെ സുധാകരനെ കെപിസിസി അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റണമെന്ന കടുംപിടുത്തത്തിലായിരുന്നു വി ഡി സതീശന്. പക്ഷെ ഹൈക്കമാന്റ് ഇത് തള്ളി. മാത്രമല്ല സുധാകരനുമായി സഹകരിച്ചു മുന്നോട്ട് പോകണമെന്ന കര്‍ശനമായ താക്കീതും സതീശന് ഹൈക്കമാന്‍ഡ് നല്കി.
കേരളത്തിലെ കോണ്‍ഗ്രസില്‍ ഒന്നാമന് ആരെന്ന തര്‍ക്കം നടക്കുന്നതിനിടയിലാണ് സതീശന് ഈ തിരിച്ചടിയെന്നതാണ് ശ്രദ്ദേയം. രമേശ് ചെന്നിത്തല അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ പിന്തുണയും ഹൈക്കമാന്റിന്റെ അനുകൂല സമീപനവും ആണ് സുധാകരന് പദവിയില്‍ തുടരാന്‍ വഴിയൊരുക്കിയത് എന്നാണ് സൂചന. കൂടുതല്‍ മുതിര്‍ന്ന നേതാക്കളുടെ പിന്തുണയും സുധാകരന് ഉണ്ട്.രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ കെ സുധാകരന് പോലും അറിയാതെ നിയമസഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ സതീശന് പ്രഖ്യാപിച്ചത് കെ സി വേണുഗോപാല്‍ അടക്കമുള്ള എഐസിസി നേതാക്കളെ ചൊടിപ്പിച്ചു എന്നാണ് വിവരം.അതേസമയം, രമേശ് ചെന്നിത്തലയ്ക്ക് സാമുദായിക നേതാക്കളുടെ പിന്തുണ ലഭിച്ചതും സുധാകരനെ ഹൈക്കമാന്‍ഡ് പിന്തുണച്ചതും വി ഡി സതീശന് എന്ന പ്രതിപക്ഷ നേതാവിന്റെ രാഷ്ട്രീയ ഭാവിക്ക് വലിയ തിരിച്ചടിയായി എന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ പോലും വിലയിരുത്തല്‍.
WE ONE KERALA -NM
Post a Comment