ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രജിത്ത്. സി യും പാർട്ടിയും കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥരും സംയുക്തമായി കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് വാഹന പരിശോധന നടത്തിവരവേ, ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് പോകുന്ന ടൂറിസ്റ്റ് ബസിൽ സംശയസ്പദമായി രീതിയിൽ യുവാവിനെ കണ്ടതിനെ തുടർന്ന് നടത്തിയ വിശദ പരിശോധനയിലാണ് കേസ് കണ്ടെടുത്തത്. പ്രതിയായ ചേലോറ അംശം ദേശത്ത് വളയനാട് കക്കുന്നുമ്മൽ വീട്ടിൽ റഫീക്ക് മകൻ റഹീസ്. കെ യിൽ നിന്നും 20.646 ഗ്രാം MDMA കണ്ടെടുത്ത് കേസ്സെടുത്തു. 10 വർഷം ജയിൽശിക്ഷയും ഒരു ലക്ഷം പിഴയും ലഭിക്കാവുന്ന കുറ്റമാണിത്..
.
അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ ലത്തീഫ്. കെ.പി,അസി. എക്സൈസ് ഇൻസ്പെക്ടർ (Gr)ശശികുമാർ. കെ പ്രിവന്റീവ് ഓഫീസർ സി.എം ജെയിംസ്, പ്രിവന്റീവ് ഓഫീസർ (Gr)ശ്രീനാഥ്.പി സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണു എൻ.സി,റിജു. എ. കെ,സുബിൻ എം,ധനുസ് പൊന്നമ്പത്ത് വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രേയ മുരളി,,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ജോജൻ. പി. എ എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.
WE ONE KERALA -NM
Post a Comment