ചാവശ്ശേരിപ്പറമ്പ് : വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ച 5 ലിറ്റർ ചാരയവുമായി ചാവശ്ശേരിപ്പറമ്പിൽ വീട്ടിൽ കെ പി കൃഷ്ണൻ എന്നയാളുടെ ഭാര്യ ഷീജ എ (43 വയസ്സ്)മട്ടന്നൂർ എക്സൈസ് പിടിയിൽ. അസ്സി. എക്സൈസ് ഇൻസ്പെക്ടർ ശ്രീ ഉത്തമൻ കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഷീജ പിടിയിലായത് . ടിയാളുടെ ഭർത്താവായ കെ പി കൃഷ്ണൻ മുൻ അബ്കാരി കേസുകളിൽ പ്രതിയാണ്. മട്ടന്നൂർ കോടതിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പാർട്ടിയിൽ പ്രിവന്റിവ് ഓഫീസർ പി വി സുലൈമാൻ, കെ കെ സാജൻ, വി എൻ സതീഷ് , കെ എൻ രവി , സിവിൽ എക്സൈസ് ഓഫീസർമാരായ കെ കെ രാഗിൽ, സി വി റിജുൻ വനിതാ സിവിൽ എക്സൈസ് ഓഫീസർ ദൃശ്യ ജി എന്നവരും ഉണ്ടായിരുന്നു
WE ONE KERALA-NM
Post a Comment