പ്രണയത്തിൽ നിന്ന് പിന്മാറി; യുവതിയുടെ വീടിന് മുന്നിലെത്തി തീകൊളുത്തി ജീവനൊടുക്കി 23-കാരൻ


തൃശ്ശൂർ: യുവതി പ്രണയത്തിൽ നിന്ന് പിന്മാറിയതിനെത്തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. തൃശ്ശൂർ കണ്ണാറ സ്വദേശി അർജുൻ ലാലാ(23)ണ് യുവതിയുടെ വീടിന് മുന്നിലെത്തി തീകൊളുത്തി ആത്മഹത്യ ചെയ്തത്. കുട്ടനല്ലൂരിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ബഹളം കേട്ടെത്തിയ ആളുകൾ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചയോടെ മരിച്ചു. സ്കൂൾ പഠനകാലത്ത് സഹപാഠികളായിരുന്നു കുട്ടനല്ലൂർ സ്വദേശിനിയും മരിച്ച അർജുൻ ലാലും. ഒരു വർഷത്തോളും ഇരുവരും അകൽച്ചയിലായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം അർജുൻ യുവതിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇതോടെ യുവതിയും വീട്ടുകാരും യുവാവിനെ വിളിച്ച് ചിത്രം നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ ചിത്രം നീക്കം ചെയ്യില്ലെന്നും വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞ് അർജുൻ യുവതിയെ ഭീഷണിപ്പെടുത്തിയതായാണ് വിവരം. ഇതിനിടെയാണ് കഴിഞ്ഞ ദിവസം അർജുൻ യുവതിയുടെ വീട്ടിലേക്ക് പോകുന്നത്. തുടർന്ന് വീടിന് പുറത്തുവെച്ച് പെട്രോൾ ദേഹത്തൊഴിച്ച് സിറ്റൗട്ടിൽ കയറി തീ കൊളുത്തുകയായിരുന്നു.



Post a Comment

Previous Post Next Post

AD01

 


AD02