ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം: പേരാവൂർ മണ്ഡലത്തിലെ റോഡുകൾക്ക് 4.1 കോടി രൂപ


ഇരിട്ടി: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണപദ്ധതിയില്‍ സംസ്ഥാനത്താകെ 1000 കോടിരൂപ അനുവദിച്ചതില്‍ പേരാവൂര്‍ നിയോജകമണ്ഡലത്തിലെ 10 റോഡുകള്‍ക്കായി  4.10 കോടി രൂപ  അനുവദിച്ചതായി സണ്ണി ജോസഫ്‌ എം എല്‍ എ അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഒരു റോഡിന് പരമാവധി  45 ലക്ഷം രൂപയും കുറഞ്ഞത് 15 ലക്ഷം രൂപയും  അനുവദിക്കാന്‍ കഴിയുന്ന 30 റോഡുകളുടെ പട്ടികയാണ്  എം എല്‍ എ സമര്‍പ്പിച്ചത്ഇതിൽ  10 റോഡുകളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. 

റോഡ്, തുക ലക്ഷത്തിൽ ബ്രായ്ക്കറ്റിൽ തദ്ദേശഭരണ സ്ഥാപനം എന്ന ക്രമത്തിൽ ചുവടെ 

* ഇരിട്ടി - -എടക്കാനം-വെളിയമ്പ്ര-പഴശി പ്രോജക്റ്റ് റോഡ് 45 ലക്ഷം (ഇരിട്ടി നഗരസഭ),  ഉളിയിൽ-ആവിലാട്-നരയൻപാറ റോഡ് 45 ലക്ഷം  (ഇരിട്ടി നഗരസഭ), 

* എടൂർ-മുണ്ടയാംപറമ്പ് ആനപ്പന്തി റോഡ് നവീകരണം 45 ലക്ഷം (അയ്യന്‍കുന്ന് ഗ്രാമ പഞ്ചായത്ത്), ചരൾ- ചരൾത്തട്ട്-കച്ചേരിക്കടവ് റോഡ് നവീകരണം  40 ലക്ഷം (അയ്യന്‍കുന്ന് ഗ്രാമ പഞ്ചായത്ത് ), വളയംകോട് -കരിക്കോട്ടക്കരി പോലീസ് സ്റ്റേഷൻ കവല വരെ റോഡ്‌ നവികരണം 45 ലക്ഷം (ആറളം ഗ്രാമ പഞ്ചായത്ത്), 

* പൂളക്കുറ്റി–28 ആം മൈൽ റോഡ് 25 ലക്ഷം (കണിച്ചാര്‍ ഗ്രാമ പഞ്ചായത്ത്), 

ഐറ്റിസി -മടത്തിൽക്കാവ് - വെള്ളൂന്നി  റോഡ് 35 ലക്ഷം (കേളകം ഗ്രാമ പഞ്ചായത്ത്), ചുങ്കക്കുന്ന്-പൊട്ടൻത്തോട് കുറച്യ കോളനി റോഡ് 45 ലക്ഷം (കൊട്ടിയർ ഗ്രാമ പഞ്ചായത്ത്), വിളക്കോട്-പാറക്കണ്ടം-കായപനച്ചി റോഡ് 40 ലക്ഷം (മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത്), കോറമുക്ക് ഹെല്‍ത്ത് സെന്റര്‍ - പായംമുക്ക് ആറളം  റോഡ് നവീകരണം 45 ലക്ഷം (പായം ഗ്രാമ പഞ്ചായത്ത്)



Post a Comment

Previous Post Next Post

AD01

 


AD02