ശുചിത്വ-മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളിൽ മികവ് തീർത്ത നഗരസഭകളിൽ ഇരിട്ടി നഗരസഭയും,


ശുചിത്വ-മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളിൽ മികവ് തീർത്ത നഗരസഭകളിൽ ഇരിട്ടി നഗരസഭയും. മികച്ച പ്രവർത്തനത്തിന് കണ്ണൂരിൽ വെച്ച് നടന്ന ആദരവ് പരിപാടിയിൽ ചെയർപേഴ്സൺ ശ്രീമതി കെ ശ്രീലത ഉപഹാരം ഏറ്റുവാങ്ങി. മാലിന്യ മുക്ത നവകേരളം കർമ്മ  പദ്ധതിയുടെ ഭാഗമായി ഇരിട്ടി നഗരസഭ നടത്തിയ പ്രവർത്തനങ്ങൾക്കാണ് അംഗീകാരം. ക്യാമ്പയിൻ്റെ ഭാഗമായി കണ്ണൂർ ജില്ലാ പ്ലാനിംഗ് ഓഫീസിൽ വെച്ച് നടന്ന അവലോകയോഗത്തിൻ്റെ ഭാഗമായി  നടന്ന ചടങ്ങിലാണ്  നവകേരളം കർമ്മ പദ്ധതി സംസ്ഥാന കോ-ഓഡിനേറ്റർ ഡോ.ടി.എൻ. സീമ നഗരസഭയ്ക്കുള്ള പുരസ്കാരം സമ്മാനിച്ചത്. നഗരസഭ ചെയർപേഴ്സൺ ശ്രീമതി കെ ശ്രീലത ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ.കെ. രത്നകുമാരി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി രാഗേഷ് പാലേരിവീട്ടിൽ, മാലിന്യമുക്ത നവകേരളം സംഘാടക സമിതി പ്രവർത്തകർ, ശുചിത്വമിഷൻ, ഹരിതകേരള മിഷൻ ജില്ലാകോർഡിനേറ്റർമാർ, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. മാലിന്യമുക്തം നവകേരളം. ശുചിത്വ മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളിൽ മാതൃകാപരമായ  മികച്ച പ്രവർത്തനങ്ങളാണ് വാർഡ്തലങ്ങൾ മുതൽ ജനകീയ സമിതികൾ രൂപീകരിച്ച് കൊണ്ട് നഗരസഭ നടപ്പിലാക്കി വരുന്നത്. 


മാലിന്യ സംസ്ക്കരണ രംഗത്ത് നേരത്തെ തന്നെ ജൈവ മാലിന്യങ്ങൾ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതിനായി വീടുകളിലും, സ്ഥാപനങ്ങളിലും റിംഗ് കംബോസ്റ്റ്, ബയോബിൻ, ബയോ ഗ്യാസ് തുടങ്ങിയ ഉറവിട മാലിന്യ സംസ്ക്കരണ സംവിധാനം ഉറപ്പു വരുത്തുക. അജൈവമാലിന്യങ്ങൾ ഹരിതകർമ്മ സേനയ്ക്ക് കൈമാറി സംസ്‌കരണത്തിനാവശ്യമായ സംവിധാനം സജ്ജമാക്കുക,അജൈവ മാലിന്യ ശേഖരണത്തിന് ഹരിത കര്‍മ്മസേനയുടെ സേവനവും, സൂക്ഷിക്കുന്നതിന് മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയും ഒരുക്കുക, പൊതുസ്ഥലങ്ങള്‍ മാലിന്യമുക്തമാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നതിന് കഴിഞ്ഞിട്ടുണ്ട്. മാലിന്യ മുക്ത വാർഡ് പ്രഖ്യാപനം, നഗരസൗന്ദര്യ വത്ക്കരണം, ഹരിത സഭ, ഹരിത അയൽക്കൂട്ടം, ഹരിതവീഥികൾ,സ്കൂൾ, കലാലയങ്ങൾ, അങ്കണവാടികൾ, സര്‍ക്കാര്‍ ഓഫീസുകൾ പൊതു-സ്വകാര്യ ഇടങ്ങളിൽ ഗ്രീന്‍ പ്രോട്ടോക്കോള്‍  നടപ്പിലാക്കുക, തെളിനീരൊഴുകും നവകേരളം നഗരത്തിലെ പ്രധാന തോടുകളിൽ ജലസംരക്ഷണത്തിന് സ്ക്രീനിംഗ് സംവിധാനമൊരുക്കുക, ബോധവത്ക്കരണ ചുവരെഴുത്തുകൾ,

ഹരിതകർമ്മസേനയ്ക്ക് സംരംഭങ്ങൾ തുടങ്ങിയ മാതൃകാപരമായ പ്രവർത്തനങ്ങൾ നടപ്പിലാക്കിയത് പരിഗണിച്ചാണ്  അംഗീകാരം ലഭിച്ചത്. മാലിന്യ മുക്ത നവകേരളത്തിനായി നഗരസഭയുടെ ഹരിത - ശുചിത്വ മാലിന്യ സംസ്ക്കരണ  പ്രവർത്തനങ്ങളിൽ നഗരസഭയോടൊപ്പം ചേർന്നു നിന്ന  പൊതുജനങ്ങൾ, വ്യാപാര സമൂഹം, വിവിധ  സന്നദ്ധ സംഘടന പ്രവർത്തകർ, ആരോഗ്യ വിഭാഗം ജീവനക്കാർ, എൻ.എസ്.എസ്, എസ്.പി.സി വളണ്ടിയർമാർ, കുടുംബശ്രീ ഹരിതകർമ്മസേന -തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെയെല്ലാം കൂട്ടായ്മയുടെ ഭാഗമായാണ് നഗരസഭയ്ക്ക് ഈയൊരംഗീകാരം ലഭിച്ചതെന്നും, തുടർന്നുള്ള പ്രവർത്തനങ്ങളിലും എല്ലാവരുടെയും സഹകരണമുണ്ടാകണമെന്ന് ചെയർപേഴ്സൺ പറഞ്ഞു.



Post a Comment

Previous Post Next Post

AD01

 


AD02