അടൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ 9 പേർ പീഡിപ്പിച്ച കേസിൽ മന്ത്രവാദി അറസ്റ്റിൽ’; പീഡനം നടന്നത് ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ

 



അടൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ 9 പേർ പീഡിപ്പിച്ച കേസിൽ മന്ത്രവാദി അറസ്റ്റിൽ. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പെൺകുട്ടിയെ പീഡിപ്പിച്ച മന്ത്രവാദി അറസ്റ്റിൽ. തങ്ങൾ എന്നു വിളിക്കുന്ന ആദിക്കാട്ടുകുളങ്ങര സ്വദേശി ബദർ സമൻ(62) ആണ് നൂറനാട് പൊലീസിന്റെ പിടിയിലായത്പഠനത്തിൽ ശ്രദ്ധയില്ല എന്ന് പറഞ്ഞ് മാതാപിതാക്കളാണ് പെൺകുട്ടിയെ ഇയാളുടെ അടുത്ത് എത്തിച്ചത്. മാതാപിതാക്കളെ മുറിക്കു പുറത്തു നിർത്തിയായിരുന്നു പീഡനം. അടൂർ പൊലീസ് എടുത്ത കേസ് നൂറനാട് പൊലീസിന് കൈമാറുകയായിരുന്നു. 9 പ്രതികളുള്ള കേസിൽ നാല് പേർ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു.ആകെ 8 പ്രതികളാണ് ഉള്ളതെന്നും, എല്ലാ പ്രതികളെയും എത്രയുംവേഗം അറസ്റ്റ് ചെയ്യുന്നതിന് നിർദേശം നൽകിയതായും ജില്ലാ പോലീസ് മേധാവി വിജി വിനോദ് കുമാർ പറഞ്ഞു. സ്കൂളിൽ ശിശുക്ഷേമ സമിതി നടത്തിയ കൗൺസിലിംഗിലാണ് പീഡനവിവരം പുറത്തുവന്നത്.ആദിക്കാട്ടുകുളങ്ങര സ്വദേശി പീഡിപ്പിച്ചതിനെടുത്ത കേസ് ആണ് ആദ്യത്തേത്. ഇത് നൂറനാട് പോലീസിന് കൈമാറി. ബന്ധുക്കളും സുഹൃത്തുക്കളും സഹപാഠികളും മറ്റും പിന്നീട് കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.അടൂർ പൊലീസ് അന്വേഷിക്കുന്ന ആദ്യത്തെ 4 കേസുകളിലായാണ് 4 പ്രതികളെ അറസ്റ്റ് ചെയ്തത്. ആദ്യ രണ്ട് പേരെ വെള്ളിയാഴ്‌ച രാത്രിയാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞവർഷം ഏപ്രിലിൽ കുട്ടിയുമായി പ്രണയത്തിലായശേഷം ജൂലൈയിൽ കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി ബലാൽസംഗം ചെയ്ത സാജൻ (24), കാറിൽ ബലമായി പിടിച്ചുകയറ്റി മിത്രപുരത്ത് എത്തിച്ച് പീഡിപ്പിച്ച ആദർശ് (25) എന്നിവർ ആദ്യം പിടിയിലായി. ഇവരെ ഇന്നലെ രാത്രി വീടുകളിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02