സംസ്ഥാനത്തെ ആദ്യ ഓഷ്യനേറിയവും മറൈൻ ബയോളജിക്കൽ മ്യൂസിയവും കൊല്ലത്ത്; അനുയോജ്യമായ സ്ഥല പരിശോധന തുടങ്ങി

 



സംസ്ഥാനത്തെ ആദ്യ ഓഷ്യനേറിയവും മറൈൻ ബയോളജിക്കൽ മ്യൂസിയവും കൊല്ലത്ത് സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥല പരിശോധന തുടങ്ങി. മന്ത്രി കെ എൻ ബാലഗോപാലിന്റെ നേതൃത്വത്തിൽ വിദഗ്‌ധർ 2 സ്ഥലങ്ങൾ സന്ദർശിച്ചു.മത്സ്യ,വിനോദ സഞ്ചാര രംഗത്ത് രാജ്യാന്തര തലത്തിൽ കേരളത്തിന്റെ അഭിമാനം ഉയർത്തിക്കാട്ടാനും സമുദ്ര ശാസ്ത്ര ഗവേഷണവും ബോധവൽക്കരണവും ലക്ഷ്യമാക്കി പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ 200 കോടി രൂപ മുതൽ മുടക്ക് പ്രതീക്ഷിക്കുന്നതാണ് പദ്ധതി. സമുദ്ര ജൈവ വൈവിധ്യങ്ങളുടെ സംരക്ഷണം, അത് സംബന്ധിച്ച ശാസ്ത്രീയ പഠനങ്ങളുടെ പ്രോത്സാഹനം, പരിസ്ഥിതി സംരക്ഷണം,ടൂറിസം വികസനം, പൊതുജന പങ്കാളിത്തം എന്നീ പ്രധാന മേഖലകളെ കേന്ദ്രീകരിച്ചായിരിക്കും പദ്ധതിയുടെ രൂപകൽപന എന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞുകൊല്ലം തിരുമുല്ലവാരo,താന്നി, എന്നിവടങ്ങളിൽ നാല് സ്ഥലങ്ങൾ സoഘം സന്ദർശിച്ചു.സർക്കാർ ഭുമിക്ക് പുറമെ മികച്ച നഷ്ട പരിഹാര പാക്കേജ് തയാറാക്കി അനുയോജ്യമായ ഭുമി ഏറ്റടുക്കാനാണ് സർക്കാർ തീരുമാനം.സിയാൽ മാതൃകയിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകും ഓഷ്യനേറിയം നിർമിക്കുക.

പദ്ധതിയുടെ ട്രാൻസാക്ഷൻ അഡ്വൈസറായി തിരഞ്ഞെടുക്കപ്പെട്ട ഏൺസ്റ്റ് ആൻഡ് യങ്ങിന്റെ സീനിയർ പ്രാെജക്ട് മാനേജർ വൈരഭ് സംസ്ഥാന തീരദേശ വികസന കോർപറേഷൻ എംഡി ഷേക്ക് പരീത്,ഫിഷറീസ് ഡയറക്ടർ അബ് ദുൾ നാസർ കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ്, കൗൺസിലർമാരായ പവിത്ര,ജയൻ തുങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു

WE ONE KERALA-NM


.

Post a Comment

Previous Post Next Post

AD01

 


AD02