'മോഹൻലാൽ‌ സാറിനോട് സ്നേഹവും ബഹുമാനവും,ലക്ഷങ്ങൾ പ്രതിഫലം ലഭിച്ചാലും ബി​ഗ് ബോസിൽ പോകില്ല': ദിയ


ബി​ഗ് ബോസ് താരം സിജോയുടെ വിവാഹത്തിന് പിന്നാലെ വലിയൊരു വിവാദം ആണ് ഉയർന്നത്. വിവാഹ റിസപ്ഷനിടെ നോറ സിജോയുടെ മുഖത്ത് കേക്ക് തേച്ച വീഡിയോ വൈറലായതിന് പിന്നാലെ നോറയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നിരുന്നു. ഈ വീഡിയോ കണ്ട ദിയ കൃഷ്ണയും ഇൻസ്റ്റ​ഗ്രാമിലൂടെ പ്രതികരണം നടത്തി. തനിക്ക് ഇവരെയാരും അറിയില്ലെന്നും എന്നാൽ തന്റെ ഭർത്താവിനോടാണ് ഇങ്ങനെ ചെയ്തിരുന്നെങ്കിലും അടുത്ത ദിവസം കേക്ക് തിന്നാൻ ആ വ്യക്തി ഉണ്ടാവില്ലെന്നായിരുന്നു ദിയ പറഞ്ഞത്. 

ഇതിന് പിന്നാലെ സിജോ ദിയയക്കെതിരെ രം​ഗത്തെത്തി. ഇങ്ങനെ പ്രശ്നം വഷളാവുന്നതിനിടെ ബി​ഗ് ബോസിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ദിയ. ഇൻസ്റ്റാ​ഗ്രാമിലെ ക്യൂ ആന്റ് എയിലൂടെയായിരുന്നു താരം ബി​ഗ് ബോസിനെക്കുറിച്ചുള്ള ചോദ്യത്തിനും സിജോയെയും നോറയേയും അറിയില്ല എന്ന് പറഞ്ഞിതിനെക്കുറിച്ചും പറയുന്നത്. എപ്പോഴെങ്കിലും ബി​ഗ് ബോസ് സന്ദർശിക്കാൻ ആ​ഗ്രഹമുണ്ടോ എന്നായിരുന്നു ചോദ്യം. ഞാൻ മോഹൻലാൽ‌ സാറിനെ സ്നേഹക്കുകയും ബ​ഹുമാനിക്കുകയും ചെയ്യുന്നു.


അദ്ദേഹത്തിനെ മൂന്നിൽ കൂടുതൽ പ്രാവശ്യം അദ്ദേഹത്തെ കണ്ടിട്ടുണ്ട്. ബി​ഗ് ബോസിൽ എനിക്കാകെ അറിയാവുന്ന വ്യക്തിയും ആകെ ഇഷ്ടമുള്ള കാര്യവും അദ്ദേഹം മാത്രമാണ്. എനിക്ക് ലക്ഷങ്ങൾ പ്രതിഫലം ലഭിച്ചാലും ഞാൻ ബി​ഗ് ബോസിൽ കാലുകുത്തില്ല. ബി​ഗ് ബോസിലെ മത്സരാർത്ഥികളായി എനിക്കറിയാവുന്നത് ശ്രീനിഷിനെയും പേളിചേച്ചിയേയും മാത്രമാണ്. ബാക്കിയാരേയും അറിയില്ല, അതിന്റെ പേരിൽ ഓഫന്റഡ് ആയിട്ട് കാര്യമില്ല. എന്നെ അറിയാത്ത കോടിക്കണക്കിന് ആളുകളുണ്ട്. അതിനർത്ഥം അവരൊന്നും മോശം ആളുകളാണെന്നല്ല. അതുകൊണ്ട് ഞാൻ‌ നിങ്ങളെ അറിയില്ലെന്ന് പറഞ്ഞാൽ എന്റെ ശ്രദ്ധയിൽപ്പെടാൻ മാത്രം നിങ്ങൾ പോപ്പുലർ ആയിട്ടില്ല എന്നാണ്. അത് അം​ഗീകരിച്ച് മുന്നോട്ട് പോകും, ഓഫന്റഡ് ആവാതെ, എന്നാണ് ദിയ പറഞ്ഞത്. കഴിഞ്ഞ ബി​ഗ് ബോസ് സീസൺ ആണ് ഏറ്റവും മോശം സീസണെന്നും പല പ്രേക്ഷകരും പാതിയിൽ വിച്ച് ബി​ഗ് ബോസി കാണുന്നത് നിർത്തിയിരുന്നുലെന്നും അതുകൊണ്ട് തന്നെ ഈ സീസണിലെ പല മത്സരാർത്ഥികളെയും ആർക്കും അറിയില്ല എന്ന കാര്യം അത്ഭുതപ്പെടുത്തുന്ന ഒന്നല്ല, എന്നാൽ ആ മത്സരാർത്ഥികൾ അത് അം​ഗീകരിക്കാൻ തയ്യാറല്ല എന്ന മെസേജിനും ദിയ മറുപടി നൽകുന്നുണ്ട്.

എന്നിട്ടും എനിക്ക് അവരെ അറിയില്ലാ എന്ന് പറഞ്ഞതിന് മൂലയ്ക്കിരുന്നു ചിലർ കരയുകയാണ് എന്നാണ് ദിയ മറുപടി നൽകിയത്. എന്നാൽ, സിജോയുടെയും നോറയുടെ കാര്യത്തിൽ ദിയ പറഞ്ഞ അഭിപ്രായത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഉണ്ട്.



Post a Comment

Previous Post Next Post

AD01

 


AD02