പി വി അൻവറിന് എതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. പ്രതിപക്ഷ നേതാവിന് എതിരായ നിയമ സഭയിലെ പഴയ ആരോപണം കൂറുമാറ്റക്കാരന്റെ ജൽപ്പനം മാത്രമാണ്. അൻവറെന്താ മറ്റുള്ളവരുടെ മെഗാഫോൺ ആണോയെന്നും എം വി ജയരാജൻ ചോദിച്ചു. എഡിജിപിക്കും മറ്റ് പോലീസ് ഉദ്യോഗസ്ഥന്മാർക്കും മുഖ്യമന്ത്രിക്കും കുടുംബത്തിനും പി ശശിക്കുമെതിരെ ആരോപണമുന്നയിച്ചത് സിപിഐ(എം) നേതാക്കളുടെ നിർദേശമനുസരിച്ചാണെന്ന പച്ചക്കള്ളവും തട്ടിവിടാൻ അൻവറിന് മടിയുണ്ടായില്ല. പി. ശശി നിർദേശിച്ചത് പ്രകാരമാണ് പ്രതിപക്ഷനേതാവിനെതിരെ ആരോപണമുന്നയിച്ചതെങ്കിൽ പി ശശിക്കെതിരെ ആരോപണമുന്നയിക്കാൻ പ്രേരിപ്പിച്ചത് പ്രതിപക്ഷനേതാവാണോയെന്നും എം വി ജയരാജൻ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിൽ ആണ് എം വി ജയരാജന്റെ രൂക്ഷ വിമർശനം .
WE ONE KERALA -NM
Post a Comment