സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ ചെങ്ങന്നൂർ പെരുമ പുരസ്കാരം ഗോവ ഗവർണ്ണർ അഡ്വ. പി എസ് ശ്രീധരൻ പിള്ളയ്ക്ക് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സമ്മാനിച്ചു. ചെങ്ങന്നൂർ മുനിസിപ്പൽ സ്റ്റേഡിയത്തിലെ കുടുംബശ്രീ ദേശീയ സരസ് മേളയുടെ പ്രധാന വേദിയിൽ നടന്ന പരിപാടിയിൽ സംഘാടക സമിതി ചെയർമാൻ കൂടിയായ മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി.രമേശ് ചെന്നിത്തല എംഎൽഎ മുഖ്യാതിഥിയായിരുന്നു. നഗരസഭാധ്യക്ഷ ശോഭ വർഗ്ഗീസ്, ഫോക് ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ, കുടുംബശ്രീ ജില്ല മിഷൻ കോ ഓർഡിനേറ്റർ എസ് രഞ്ജിത്ത് എന്നിവർ സംസാരിച്ചു മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻജസ്റ്റീസ് അലക്സാണ്ടർ തോമസ്,റിട്ട. എയർ വൈസ് .മാർഷൽ പി കെ ശ്രീകുമാർ, ഡോ. എം എ ഉമ്മൻ, യാക്കോബ് മാർ ഏലിയാസ് മെത്രാപ്പോലീത്ത,ജോർജ് തോമസ് , കവി കെ രാജഗോപാൽ എന്നിവരെ യോഗത്തിൽ ആദരിച്ചു. കഴിഞ്ഞ ദിവസം അന്തരിച്ച ഹൃദ്രോഗ വിദഗ്ധൻ ഡോ. കെ എം ചെറിയാനെ യോഗത്തിൽ അനുസ്മരിച്ചു.എം എച്ച് റഷീദ് , അഡ്വ. സുരേഷ് മത്തായി എന്നിവർ സംസാരിച്ചു.
WE ONE KERALA -NM
Post a Comment