സ്കാൻ ചെയ്താൽ എല്ലാമറിയാം, ബെവ്കോ മദ്യകുപ്പികളിലെ വ്യാജനെ തടയാൻ പുത്തൻ മാറ്റം, പ്രത്യേക ഹോളോഗ്രാം പതിക്കും

 


തിരുവനന്തപുരം : ബെവ്കോ വഴി വിൽക്കുന്ന മദ്യകുപ്പികളിൽ ഏപ്രിൽ 1 മുതൽ പ്രത്യേക ഹോളോ ഗ്രാം പതിക്കും. വ്യാജനെ തടയാനും കൃത്യമായി കണക്കുകള്‍ സൂക്ഷിക്കുന്നതിനുമാണ് ബെവ്കോയുടെ തന്നെ ഹോളോ ഗ്രാം പതിക്കുന്നത്. മദ്യ വിതരണ കമ്പനികൾ തന്നെ ഹോളോ ഗ്രാം പതിച്ച് വെയർ ഹൗസിലെത്തിക്കും.

മദ്യ കുപ്പികള്‍ വെയ്ർ ഹൗസിലെത്തിച്ച ശേഷമാണ് കുപ്പിയുടെ അടപ്പിന് മുകളിൽ സ്റ്റിക്കർ ഒട്ടിക്കുന്നത്. വ്യാജനെ തടയാനും അനധികൃത വിൽപ്പന തടയുന്നതിനുമൊക്കയാണ് ബെവ്ക്കോയുടെ മുദ്രപതിക്കുന്നത്. ഇപ്പോള്‍ ഒട്ടിക്കുന്ന ഹോളോഗ്രാം മാതൃകയിലുള്ള സ്റ്റിക്കർ കൊണ്ട് കാര്യമായ ഉപയോഗമില്ല. വ്യാജൻമാരും ഇതേ രീതിയിൽ ഹോളോ ഗ്രാം ഉണ്ടാക്കുന്നുണ്ട്. പുതിയ ഹോളോ ഗ്രാം മുദ്ര സ്കാൻ ചെയ്താൽ മദ്യ വിതരണക്കാരുടെ വിവരം, വെയർഹൗസിന്റെ വിശദാംശങ്ങൾ എന്നിവ ഉള്‍പ്പെടെ അറിയാം. അനധകൃതമായി ബെവ്കോയിൽ നിന്നുള്ള വിൽപ്പന പിടികൂടിയാൽ സ്കാൻ ചെയ്തൽ മുഴുവൻ വിവരങ്ങളും ലഭിക്കും. മാത്രമല്ല ഹോളോ ഗ്രാം പൊട്ടിച്ചാൽ അടപ്പും തുറക്കും.

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02