വയനാടിനായി മുംബൈ മാരത്തൺ ഓടാൻ കിഫ്ബി സിഇഒ ഡോ കെ.എം എബ്രഹാം; മുഖ്യമന്ത്രി ജഴ്സി കൈമാറി


വയനാട്ടിൽ വൻ നാശം വിതച്ച ചൂരൽ മല ,മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ടാറ്റ മുംബൈ മാരത്തൺ ഓടാനൊരുങ്ങി കിഫ്ബി സിഇഒ ഡോ കെ എം എബ്രഹാം. ‘റൺ ഫോർ വയനാട്’ എന്ന ആശയം മുൻനിർത്തി തയ്യാറാക്കിയ ജഴ്സിയും ഫ്ലാഗും ഡോ. കെ എം എബ്രഹാമിന് മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി.42കിലോമീറ്റർ ദൈർഘ്യം വരുന്ന ഫുൾ മാരത്തൺ ആണ് ജനുവരി 19 ന് നടക്കുന്ന മുംബൈ മാരത്തൺ. വയനാട് ദുരന്തത്തിലെ ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ജഴ്സിയും ഫ്ലാഗുമാണ് മുഖ്യമന്ത്രി ഡോ. കെ.എം. എബ്രഹാമിന് കൈമാറിയത്. മന്ത്രിസഭാ യോഗ ശേഷം മറ്റു മന്ത്രിമാരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ജഴ്സിയിലും ഫ്ലാഗിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നൽകാനുള്ള ആഹ്വാനവുമുണ്ട്. സിഎംഡിആർഎഫിന്‍റെ അക്കൗണ്ട് വിശദാംശങ്ങളും ജഴ്സിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വയനാട് ചൂരൽമല, മുണ്ടക്കൈ പുനരധിവാസത്തിന്‍റെ ഭാഗമായി സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത് നിർമ്മിക്കുന്ന ടൗൺഷിപ്പുകളുടെ നിർമാണ കൺസൾട്ടൻസി ആയ കിഫ് കോണിന്‍റെ ചെയർമാനും ഡോ. കെ എം എബ്രഹാം ആണ്. നേരത്തെ ഇതേ ദൈർഘ്യം വരുന്ന ലണ്ടൻ മാരത്തണും ഡോ കെ എം എബ്രഹാം വിജയകരമായി പൂർത്തിയാക്കിയിരുന്നു.

കൂടുതൽ അറിയാൻ : https://donation.cmdrf.kerala.gov.in/



Post a Comment

Previous Post Next Post

AD01

 


AD02