പിഞ്ചുകുഞ്ഞ് കനിവ് തേടുന്നു


ശ്രീകണ്ഠപുരം: പടിയൂർ കല്യാട് പഞ്ചായത്ത് ഒന്നാം വാർഡ് മണ്ണേരിയിലെ വലിയപറമ്പിൽ പ്രശാന്തിന്റേയും വിജയമ്മയുടേയും മകളും പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിനി വി പി ഹൃദ്യ ഗുരുതര കരൾ രോഗം ബാധിച്ച് കോഴിക്കോട് മൈത്ര ആശുപത്രിയിൽ ചികിത്സയിലാണ്. കരളിന്റെ പ്രവർത്തനം പൂർണ്ണമായും നിലച്ചതോടെ കരൾ മാറ്റിവെക്കാതെ വേറെ വഴിയില്ലാത്ത സാഹചര്യമായി. ഹൃദ്യക്ക് കരൾ നൽകാൻ മാതാവ് വിജയമ്മ തയ്യാറാണ്. ഓപ്പറേഷനും തുടർചികിത്സയ്ക്കുമായി 40 ലക്ഷത്തിലധികം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. നിർധന കുടുംബമായതിനാൽ ഭാരിച്ച ചിലവ് ഹൃദ്യയുടെ പിതാവ് പ്രശാന്തിനും മാതാവ് വിജയമ്മക്കും താങ്ങാൻ കഴിയുന്നതിനുമപ്പുറമാണ്. കൂലിപണിയെടുത്ത് ജീവിക്കുന്ന ഇവർ പയ്യാവൂർ കണ്ടകശേരിയിൽ വാടക വീട്ടിലാണ് താമസം. ഹൃദ്യയുടെ ചികിത്സക്കായി പണം കണ്ടെത്തുന്നതിനായി മട്ടന്നൂർ എംഎൽഎ കെ കെ ശൈലജയും ഇരിക്കൂർ എംഎൽഎ അഡ്വ. സജീവ് ജോസഫും പയ്യാവൂർ സെന്റ് സെബാസ്റ്റ്യൻ ചർച്ച വികാരി ഫാ. ബേബി കട്ടിയാങ്കൽ, ശ്രീകണ്ഠപുരം, പടിയൂർ കല്ല്യാട്, പയ്യാവൂർ, ഉളിക്കൽ എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ രക്ഷാധികാരികളും. പടിയൂർ കല്യാട് പഞ്ചായത്ത് ഒന്നാം വാർഡ് അംഗം കെ വി സവിത ചെയർമാനും, സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ എൽ പി സ്കൂൾ പ്രധാന അധ്യാപകൻ ടി കെ ഷാജിമോൻ കൺവീനറും, കനിവ് ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ടിറ്റി ജോസഫ് ട്രഷററുമായ ചികിത്സാ സഹായ സമിതി രൂപീകരിച്ചു പ്രവർത്തിക്കുന്നുണ്ട്. കുട്ടിയുടെ മാതാവ് വിജയമ്മയുടെ പേരിൽ ബ്ലാത്തൂർ എസ് ബി ഐ ശാഖയിൽ ബാങ്ക് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 37358402803. IFSC: SBIN0070598.



Post a Comment

Previous Post Next Post

AD01

 


AD02