പ്രൊഫഷണൽ മീറ്റ്‌ സംഘടിപ്പിച്ചു. ഇന്ത്യയിൽ മികച്ച സ്‌റ്റാർട്ടപ്പ്‌ ഇക്കോ സിസ്റ്റം കേരളത്തിൽ: മന്ത്രി മുഹമ്മദ്‌ റിയാസ്‌


തളിപ്പറമ്പ്‌: ഇന്ത്യയിൽ സംരംഭങ്ങൾക്ക്‌ ഏറ്റവും അനുയോജ്യമായ അന്തരീക്ഷമുള്ളത്‌ (സ്‌റ്റാർട്ടപ്പ്‌ ഇക്കോ സിസ്റ്റം) കേരളത്തിലാണെന്ന്‌ പൊതുമരാമത്ത്‌ ടൂറിസം മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു. എട്ടുവർഷംമുമ്പ്‌ 300 സ്‌റ്റാർട്ടപ്പുകളാണ്‌ ഉണ്ടായിരുന്നത്‌. ഇപ്പോൾ 5900 സ്‌റ്റാർട്ടപ്പുകൾ സംസ്ഥാനത്ത്‌ പ്രർത്തിക്കുന്നു എന്നത്‌ ഇതിന്‌ തെളിവാണെന്നും മന്ത്രി പറഞ്ഞു. സിപിഐ എം ജില്ലാസമ്മേളനത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച പ്രൊഫഷണൽ മീറ്റ്‌ ഉദ്‌ഘാടനം ചെയ്യുകയയിരുന്നു മന്ത്രി. നാടിന്റെ ഏറ്റും വലിയ സമ്പത്ത്‌ വിജ്ഞാനസമൂഹമാെണ്. അതിൽനിന്ന്‌ വൈജഞാനിക സമൂഹത്തിലേക്കുള്ള മാറ്റത്തിൽ പ്രൊഫഷണലുകൾക്ക്‌ ഏറെ സംഭാവനകൾ നൽകാനുണ്ട്‌. ജനസേവനമേഖലയിൽ പ്രൊഫഷണലുകൾക്ക്‌ ഏറെ കാര്യങ്ങൾ ചെയ്യാനുണ്ട്‌. പ്രൊഫഷണൽ മേഖലയിൽ വലിയ രീതിയിൽ മാനസിക സമ്മർദം ഉണ്ടാുന്നുണ്ട്‌. അതിനെ മറികടക്കാൻ സർക്കാർ മികച്ച തൊഴിലവസരങ്ങൾ ഒരുക്കുമെന്നും എല്ലാവിധ പ്രോത്സാഹനവും സർക്കാർ തലത്തിലുണ്ടാകുമെന്നുംമന്ത്രി പറഞ്ഞു. കെസിസിപിഎൽ ചെയർമാൻ  ടി വി രാജേഷ്‌ അധ്യക്ഷനായി. ഐഎസ്‌ആർഒ മുൻ ശാസ്‌ത്രജ്ഞൻഡോ. പി കുഞ്ഞികൃഷ്‌ണൻ, സിപിഐ എം ജില്ല സെക്രട്ടറി എം വി ജയരാജൻ എന്നിവർ  സംസാരിച്ചു. ഹാൻവീവ്‌ ചെയർമാൻ ടി കെ ഗോവിന്ദൻ, സിപിഐ എം തളിപ്പറമ്പ്‌ ഏരിയസെക്രട്ടറി കെ സന്തോഷ്‌, പി മുകുന്ദൻ, പി കെ ശ്യാമള, സി എം കൃഷ്‌ണൻ തുടങ്ങിയവർ പങ്കെടുത്തു. കേരള പ്രൊഫഷണൽ നെറ്റ്‌വർക്ക്‌ തളിപ്പറമ്പ്‌ ഏരിയാ പ്രസിഡന്റ്‌ അഡ്വ. എം കെ  വേണുഗോപാലൻ സ്വാഗതവും ജില്ലാ സെക്രട്ടറി പി നിതിൻ നന്ദിയും പറഞ്ഞു.



Post a Comment

Previous Post Next Post

AD01

 


AD02