ഉത്തരാഖണ്ഡില്‍ യുസിസി പ്രാബല്യത്തില്‍ വന്നു; ഏകീകൃത സിവില്‍ കോഡ് പോര്‍ട്ടല്‍ പുറത്തിറക്കി


രാജ്യത്ത് ആദ്യമായി യുസിസി നടപ്പിലാക്കുന്ന സംസ്ഥാനമായി ഉത്തരാഖണ്ഡ്. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി യുസിസി മാനുവല്‍ പുറത്തിറക്കിയതിന് പിന്നാലെ പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു. ഇതോടെ യുസിസി സംസ്ഥാനത്തുടനീളം പ്രാബല്യത്തില്‍ വന്നു. മുഖ്യമന്ത്രിയുടെ വസതിയായ മുഖ്യസേവക് സദനിലാണ് യുസിസി മാനുവര്‍ പുറത്തിറക്കിയതടക്കമുള്ള ചടങ്ങുകള്‍ നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പാണ് തീരുമാനം. ജനുവരി മുതല്‍ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് പുഷ്‌കര്‍ സിംഗ് ധാമി നേരത്തെ വ്യക്തമാക്കിയിരുന്നു. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ അവസാന ദിവസമാണ് ബിജെപി അധികാരം നിലനിര്‍ത്തിയാല്‍ സംസ്ഥാനത്ത് യുസിസി നടപ്പാക്കുന്ന് പ്രഖ്യാപനം നടത്തിയത്. മാര്‍ച്ചില്‍ ഉത്തരാഖണ്ഡില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ച ശേഷം സംസ്ഥാനത്ത് യുസിസി നടപ്പാക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കാന്‍ മന്ത്രിസഭയുടെ ആദ്യ യോഗത്തില്‍ തന്നെ തീരുമാനിച്ചു. വിരമിച്ച ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ അധ്യക്ഷതയിലാണ് അഞ്ചംഗ വിദഗ്ധ സമിതി രൂപീകരിച്ചത്.

അതിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യുണിഫോം സിവില്‍ കോഡ് ഉത്തരാഖണ്ഡ് 2024 ബില്‍ ഫെബ്രുവരി ഏഴിന് സംസ്ഥാന നിയമസഭയില്‍ പാസാക്കി. രാഷ്ട്രപതിയുടെ അനുമതിക്ക് ശേഷം മാര്‍ച്ച് 12ന് നിയമം വിജ്ഞാപനം ചെയ്യുകയായിരുന്നു.



Post a Comment

Previous Post Next Post

AD01

 


AD02