ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണം ശക്തമാക്കി ആം ആദ്മി പാർട്ടിയും, ബിജെപിയും, കോൺഗ്രസ്സും. ഹാട്രിക് വിജയം ലക്ഷ്യമിട്ടാണ് അരവിന്ദ് കെജ്രിവാളിൻ്റെ നേതൃത്വത്തിലുള്ള എഎപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. വികസനവും, സൗജന്യവാഗ്ദാനങ്ങളുമാണ് കെജ്‌രിവാളിന്റെ പ്രചരണ ആയുധം.
എന്നാൽ ആം ആദ്മിയേയും കെജ്രിവാളിനേയും കടന്നാക്രമിക്കുകയാണ് ബിജെപി. അതേസമയം, കോൺഗ്രസ് ആം ആദ്മി പാർട്ടിയുടെ സൗജന്യ വാഗ്ദാനങ്ങൾ മറികടക്കാനുള്ള പ്രഖ്യാപനങ്ങളുമായി കളം പിടിക്കുകയാണ്. തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള കൂടുതൽ വാഗ്ദാനങ്ങൾ കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കും.രാഹുൽ ഗാന്ധി ഈ മാസം 13ന് ദില്ലിയിൽ പ്രചാരണത്തിൽ സജീവമാകും. അടുത്ത മാസം 5നാണ് ദില്ലിയിൽ വോട്ടെടുപ്പ് നടക്കുക. എട്ടിന് ഫലം പ്രഖ്യാപിക്കും.
അതേസമയം, ദില്ലി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. 70 അംഗ നിയമസഭയിലേക്ക് ഒറ്റഘട്ടമായി നടത്തുന്ന തെരഞ്ഞെടുപ്പ് ഫെബ്രുവരി 5 നായിരിക്കും നടത്തുകയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വോട്ടെണ്ണൽ ഫെബ്രുവരി 8 ന് നടക്കുമെന്നും ആകെ 13,033 പോളിങ് ബൂത്തുകളിലായി നടക്കുന്ന വോട്ടെടുപ്പിൻ്റെ സജ്ജീകരണം അന്തിമ ഘട്ടത്തിലാണെന്നും അദ്ദേഹം അറിയിച്ചു
WE ONE KERALA -NM
.
Post a Comment