മലപ്പുറം: തിരൂര്‍ ബിപി അങ്ങാടി നേര്‍ച്ചയ്ക്കിടെ ആന ഇടഞ്ഞു. ബുധനാഴ്ച്ച (ഇന്ന്)രാവിലെ 12.30 ഓടെയായിരുന്നു സംഭവമെന്ന് പോലിസ് പറഞ്ഞു. 17 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ കോട്ടയ്ക്കല്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേര്‍ച്ചയുടെ സമാപനദിവസമായ ഇന്ന്, പെട്ടിവരവ് ജാറത്തിന് മുമ്പിലെത്തിയപ്പോഴാണ് പാക്കത്ത് ശ്രീക്കുട്ടന്‍ എന്ന ആന ഇടഞ്ഞത്. പുലര്‍ച്ചെ 2.15 ഓടെ ആനയെ തളച്ചു. ഓടിയതിനിടെയാണ് 17 ഓളം പേർക്ക് പരുക്കേറ്റത്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ ശേഷം മടങ്ങി. നാല് ദിവസമായാണ് ആണ്ട് നേർച്ച നടക്കുന്നത്. നിയമങ്ങൾക്കനുസൃതമായാണ് ആന പരിപാടിയിൽ പങ്കെടുപ്പിച്ചത്. എട്ടോളം ആനകളെയാണ് പരിപാടിയിൽ പങ്കെടുത്തത്. ആനയെ തളച്ചതോടെ വലിയ അപകടം ഒഴിവായി.
WE ONE KERALA -NM
Post a Comment