ഒരേസമയം നാല് പേരുടെ ഭര്‍ത്താവ്; അഞ്ചാം വിവാഹത്തിന് ഒരുങ്ങുമ്പോള്‍ പിടിയില്‍; വിവാഹ തട്ടിപ്പ് നടത്തിയയാള്‍ അറസ്റ്റില്‍

 


തിരുവനന്തപുരം വര്‍ക്കലയില്‍ വിവാഹ തട്ടിപ്പ് നടത്തി സ്വര്‍ണവും പണവും കവര്‍ന്നയാള്‍ പിടിയില്‍. താന്നിമൂട് സ്വദേശി നിതീഷ് ബാബുവിനെയാണ് വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തത്.ഒരേസമയം നാല് പേരുടെ ഭര്‍ത്താവ് ആയിരുന്നു നിതീഷ്. അഞ്ചാമത്തെ വിവാഹത്തിന് ഒരുങ്ങുമ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്യാതെയായിരുന്നു ഇയാളുടെ തട്ടിപ്പ്.20 പവന്‍ സ്വര്‍ണവും 8 ലക്ഷം രൂപയും ഇയാള്‍ തട്ടിയതായി യുവതികള്‍ പരാതി നല്‍കി. വിശ്വാസവഞ്ചന,ബലാത്സംഗം, ഗാര്‍ഹിക പീഡനം തുടങ്ങി നിരവധി ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02