സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും

 



സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. ഇന്ന് രാവിലെ പുതിയ സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റിയെയും ജില്ലാ സെക്രട്ടറിയെയും തെരഞ്ഞെടുക്കും. വൈകിട്ട് 5 മണിക്ക് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.24ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടക്കുന്ന സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം. രണ്ടാം ദിനമായി ഇന്നലെ പൊതു ചർച്ചയും പൊതു ചർച്ചയ്ക്കുള്ള മറുപടി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററും ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവും നൽകി. പൊതു ചർച്ചയിൽ 15 ഏരിയ കമ്മിറ്റിയിൽ നിന്ന് 39 പ്രതിനിധികൾ പങ്കെടുത്തു.സമകാലിക രാഷ്ട്രീയ വിഷയങ്ങളും സംസ്ഥാന സർക്കാരിൻറെ പ്രവർത്തനങ്ങളും ചർച്ചയിൽ ഉയർന്നുവന്നതായി സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു.സമ്മേളനവുമായി ബന്ധപ്പെട്ട്‌ തയ്യാറാക്കിയ സുവനീർ കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവന്‌ നൽകി പ്രകാശിപ്പിച്ചു. ഇന്ന് സിപിഐഎമ്മിൻ്റെ പുതിയ പാലക്കാട് ജില്ലാ കമ്മിറ്റിയെയും ജില്ലാ കമ്മിറ്റി സെക്രട്ടറിയെയും തെരഞ്ഞെടുക്കും. തുടർന്ന് സംസ്ഥാന സമ്മേളന പ്രതിനിധികളെയും തീരുമാനിക്കും. വൈകിട്ട് റെഡ് വളണ്ടിയർ മാർച്ച് ആരംഭിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02