എന്‍എം വിജയന്റെ മരണത്തിന് കോണ്‍ഗ്രസാണ് ഉത്തരവാദി, ഐസി ബാലകൃഷ്ണന്‍ നിയമനത്തിന് പണം വാങ്ങി എന്നതില്‍ സംശയമില്ല’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

 



ഡിസിസി ട്രഷററായിരുന്ന എന്‍എം വിജയന്റെ മരണത്തിന് കോണ്‍ഗ്രസാണ് ഉത്തരവാദിയെന്നും ഐസി ബാലകൃഷ്ണന്‍ എംഎല്‍എ ബാങ്ക് നിയമനത്തിന് പണം വാങ്ങിയെന്നതില്‍ സംശയമില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.ഐസി ബാലകൃഷ്ണന്‍ ഇപ്പോള്‍ ഒളിവിലാണ്. അറസ്റ്റ് ഇല്ല എന്നറിഞ്ഞപ്പോഴാണ് പോസ്റ്റുമായി വന്നത് കര്‍ണാടകത്തിലോ മറ്റോ ആണ് എന്നാണ് അറിയാന്‍ സാധിച്ചത്. എന്‍എം വിജയന്റെ മരണത്തിന് കോണ്‍ഗ്രസ് ആണ് ഉത്തരവാദിഐസി ബാലകൃഷ്ണന്‍ നിയമനത്തില്‍ പണം വാങ്ങി എന്നതില്‍ സംശയമില്ല അതുവരെ വിജയന്റെ മകന്‍ ജോലി ചെയ്ത സ്ഥാനത്താണ് മറ്റൊരാളെ നിയമിച്ചത് എന്തിനു വേണ്ടിയാണെന്നും അദ്ദേഹം ചോദിച്ചു.വിജയന്റെ മരണത്തില്‍ ഒരാളെ കോണ്‍ഗ്രസ് കൊന്നു എന്നും മറ്റൊരാള്‍ ആത്മഹത്യ ചെയ്തു എന്നും പറയുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. ഐസി ബാലകൃഷ്ണന്‍ എംഎല്‍എ സ്ഥാനം രാജിവെക്കുക എന്നുള്ളത് ധാര്‍മികതയുടെ പ്രശ്‌നമാണ് എന്‍എം വിജയന്റെയും കുടുംബത്തിന്റെയും കടത്തിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസ് ഏറ്റെടുക്കണം. രണ്ടുകോടി പത്തുലക്ഷം രൂപയുടെ കടം കുടുംബത്തിന് ഉണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം പിവി അന്‍വര്‍ വിഷയത്തിലും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചു. അന്‍വറിന് യുഡിഎഫ് അല്ലാതെ മറ്റൊരു അഭയ കേന്ദ്രമില്ലെന്നത് മുന്നേ തന്നെ പറഞ്ഞതാണ്. അന്‍വര്‍ യുഡിഎഫിന് മാപ്പപേക്ഷ കൊടുത്ത് കാത്തിരിക്കുകയാണ് എന്നാണ് മനസിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിലമ്പൂര്‍ സ്ഥാനാര്‍ത്ഥിത്വംസംബന്ധിച്ച് കൃത്യമായിട്ട് തീരുമാനങ്ങള്‍ പിന്നീടുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

WE ONE KERALA -NM


Post a Comment

Previous Post Next Post

AD01

 


AD02