കൂത്താട്ടുകുളത്ത് കൗൺസിലർ കലാരാജുവിനെ തട്ടിക്കൊണ്ട് പോയെന്ന പരാതി; നാല് സിപിഐ എം പ്രവർത്തകർക്ക് ജാമ്യം


കൂത്താട്ടുകുളത്ത്  കൗൺസിലർ കലാരാജുവിനെ തട്ടിക്കൊണ്ട് പോയെന്ന പരാതിയിൽ അറസ്റ്റിലായ നാല് സിപിഐ എം പ്രവർത്തകർക്ക് ജാമ്യം. സിപിഐഎം ചെള്ളയ്ക്കപ്പടി ബ്രാഞ്ച് സെക്രട്ടറി അരുൺ വി മോഹൻ,  സജിത്ത് അബ്രാഹം, റിൻസ് വർഗീസ്, ടോണി ബേബി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് ഇവരെ കൂത്താട്ടുകുളം പൊലീസ് അറസ്റ്റു ചെയ്തത്. ഇവരുടെ ജാമ്യ ഹർജി പരിഗണിച്ച മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കൗൺസിലറെ തട്ടിക്കൊണ്ട് പോയിട്ടില്ലെന്നും  യുഡിഎഫിൻ്റെയും ഒരുവിഭാഗം മാധ്യമങ്ങളുടെയും ദുഷ്: പ്രചരണമാണ്  പരാതിക്ക് ആധാരമെന്നുമാണ്  സിപിഐ എം വാദം.



Post a Comment

Previous Post Next Post

AD01

 


AD02