ഇ- ചെല്ലാന്‍ അദാലത്ത്


കേരള പൊലീസും മോട്ടോര്‍ വാഹന വകുപ്പും ഇ-ചെല്ലാന്‍ മുഖേന നല്‍കിയിട്ടുള്ള ട്രാഫിക് പിഴകളില്‍ 2021 മുതല്‍ യഥാസമയം പിഴ അടയ്ക്കാന്‍ സാധിക്കാത്തതും നിലവില്‍ കോടതിയില്‍ ഉള്ളതുമായ ചെല്ലാനുകള്‍ക്ക് പിഴയൊടുക്കി തുടര്‍ നടപടികളില്‍ നിന്നും ഒഴിവാകാന്‍ സംയുക്ത അദാലത്ത് സംഘടിപ്പിക്കുന്നു. പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളവ ഒഴികെയുള്ളവയ്ക്കാണ് അവസരം. ജനുവരി 29ന് രാവിലെ പത്ത് മുതല്‍ വൈകീട്ട് നാല് വരെ ഇരിട്ടി നേരമ്പോക്ക് റോഡിലുള്ള സബ് ആര്‍ ടി ഓഫീസ് പ്രവര്‍ത്തിക്കുന്ന ഫാല്‍ക്കന്‍ പ്ലാസ ബില്‍ഡിങ്ങിലാണ് അദാലത്ത് നടത്തുന്നത്. പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് എത്തി പിഴ ഒടുക്കാവുന്നതാണ്. ഫോണ്‍- 04902490001.



Post a Comment

Previous Post Next Post

AD01

 


AD02