ഇന്ത്യൻ കാരുണ്യ ചാരിറ്റിയുടെ മദർ തെരേസ പുരസ്കാരം കെ.വി. ഫിലോമിനയക്ക്




ശ്രീകണ്ഠപുരം : ഇന്ത്യൻ കാരുണ്യ ചാരിറ്റിയു ടെ ഈ വർഷത്തെ മദർ തെരേസ പുരസ് കാരത്തിന് ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ കെ.വി. ഫിലോമിന അർഹയായി. 25ന് രാവിലെ 11.30ന് ശ്രീകണ്ഠപുരം റോയൽ ഹാളിൽ നടക്കുന്ന പരിപാടിയിൽ   പുരസ്കാര സമർപ്പണം നടത്തുമെന്ന് സംഘാടകർ അറിയിച്ചു. ശ്രീകണ്ഠപുരം എസ്ഇഎസ് കോളജിൽ പ്രഫസറായിരിക്കെ എൻഎ സ്എസ് പ്രോഗ്രാം ഓഫീസർ, ഗവേഷക, എഴുത്തുകാരി, ജില്ലാ പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുമ്പോൾ നടത്തിയ സാമൂഹ്യ-കാരുണ്യ-ഗവേഷണ, സാഹിത്യ മേഖലകളിലെ പ്രവർത്തനങ്ങൾ നിലവിൽ മുനിസിപ്പൽ ചെയർപേഴ്സണായിരിക്കെ നടപ്പാക്കിയ പ്രവർത്തനങ്ങൾ എന്നിവയെല്ലാം പരിഗണിച്ചാണ്  ഡോ. കെ.വി. ഫിലോമിനയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്ന് പുരസ്കാര സമിതി ഭാരവാഹികളായ തോമസ് ചാണ്ടി, കേണൽ ഡോ. കാവുമ്പായി ജനാർദനൻ എന്നിവർ അറിയിച്ചു

WE ONE KERALA -NM





Post a Comment

Previous Post Next Post

AD01

 


AD02