സി പി ഐ എം എറണാകുളം ജില്ലാസമ്മേളനത്തിന് ഇന്ന് കൊടി ഉയരും. പതാക, കൊടിമര, ദീപശിഖാ ജാഥകള്‍ ഇന്നുവൈകീട്ട് ആറിന് മറൈന്‍ഡ്രൈവിലെ സീതാറാം യെച്ചൂരി നഗറില്‍ സംഗമിക്കും. നാളെ മുതല്‍ മൂന്ന് ദിവസം എറണാകുളം ടൗണ്‍ഹാളിലാണ് പ്രതിനിധി സമ്മേളനം.ജില്ലാ സമ്മേളനം ചരിത്ര സംഭവമാക്കി മാറ്റാന്‍ തയ്യാറെടുത്തിരിക്കുകയാണ് സി പി ഐ എം. എറണാകുളം ടൗണ്‍ഹാളില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന് തുടക്കംകുറിച്ച് പതാക, കൊടിമര, ദീപശിഖാ ജാഥകള്‍ വെള്ളിയാഴ്ച്ച വൈകീട്ട് മറൈന്‍ഡ്രൈവില്‍ സംഗമിക്കും. പൊതു സമ്മേളന വേദിയായ സീതാറാം യെച്ചൂരി നഗറില്‍ സി എന്‍ മോഹനന്‍ ദീപശിഖ തെളിയിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വക്കറ്റ് എം അനില്‍കുമാര്‍ പതാക ഉയര്‍ത്തും. ശനിയാഴ്ച രാവിലെ 9.30ന് ടൗണ്‍ഹാളിനുമുന്നിലെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്കും പതാക ഉയര്‍ത്തലിനു ശേഷം നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ പ്രസ്ഥാനത്തിന്‍റെ ഭാവി മുന്നേറ്റങ്ങള്‍ക്ക് കരുത്തുപകരുന്ന ചര്‍ച്ചകളും തീരുമാനങ്ങളും സമ്മേളനത്തിലുണ്ടാവുമെന്ന് ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ പറഞ്ഞു.ജില്ലയിലെ ഏരിയകളില്‍ നിന്നുള്ള 371 പേരും 46 ജില്ലാ കമ്മിറ്റി അംഗങ്ങളും ഉള്‍പ്പടെ 417 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. പ്രതിനിധി സമ്മേളനത്തിന്‍റെ അവസാന ദിവസമായ തിങ്കളാഴ്ച്ച ജില്ലാ കമ്മിറ്റി അംഗങ്ങള്‍, സെക്രട്ടറി, സംസ്ഥാന സമ്മേളന പ്രതിനിധികള്‍ എന്നിവരെ തെരഞ്ഞെടുക്കും. വൈകീട്ട് ചുവപ്പ് സേനാപരേഡിനും ബഹുജന റാലിയ്ക്കും ശേഷം മറൈന്‍ഡ്രവില്‍ നടക്കുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
WE ONE KERALA -NM
Post a Comment