സമ്പൂർണ്ണമാലിന്യ മുക്ത കേരളം പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി ഇരിട്ടി നഗരസഭയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഹരിത വിദ്യാലയമായി പ്രഖ്യാപിക്കുകയും സർട്ടിഫിക്കറ്റ് വിതരണ ചെയ്യുകയും ചെയ്തു. ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത ഉത്ഘാടനം നിർവ്വഹിച്ചു.ആരോഗ്യകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കെ.സോയ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻമാരായ എ.കെ.രവിന്ദ്രൻ ,പി.കെ.ബൽക്കിസ്, ടി.കെ. ഫസീല ,കെ.സുരേഷ്, സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ, ക്ലിൻസിറ്റി മാനേജർ രാജിവൻ കെ.വി.ശുചിത്വ കേരള മിഷൻ ജില്ലാ റിസോഴ്സസ് പേഴ്സൺ ജയപ്രകാശ് പന്തക്ക ചാവശ്ശേരി ഗവ: ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് ഓമന ടീച്ചർ എന്നിവർ സംസാരിച്ചു.
WE ONE KERALA -NM
Post a Comment