രാജ്യത്തെ ആദ്യ കണ്ണാടിപ്പാലം തുറന്നു : കന്യാകുമാരിയിൽ കടൽ മീതെ നടന്നു പോകാൻ കണ്ണാടിപ്പാലം

 






രാജ്യത്ത് ഇതാദ്യമായാണ് കടലിനുമീതെ കണ്ണാടിപ്പാലം നിർമിക്കുന്നത്. പാലം തുറക്കുന്നതോടെ വിവേകാനന്ദ പാറയിൽ നിന്ന് തിരുവള്ളുവർ പ്രതിമയിലേക്കു നടന്ന് എത്തിച്ചേരാൻ സാധിക്കും. മുകളിലൂടെ സന്ദർശകർ നടന്നുപോകുമ്പോൾ കടലിന്റെ സൗന്ദര്യം കാണുന്ന തരത്തിലാണ് പാലം.

സുതാര്യമായ ഗ്ലാസ് പ്രതലം ഉൾക്കൊള്ളുന്ന പാലം അതുല്യമായ ദൃശ്യാനുഭവം നൽകുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കടലിന്റെ അതിമനോഹരമായ കാഴ്ച സന്ദർശകർക്ക് പാലത്തിൽനിന്ന് കിട്ടും.

തിരുക്കുറളിന്റെ രചയിതാവ് തിരുവള്ളുവർക്ക് ആദരം അർപ്പിച്ചുകൊണ്ട് 37 കോടി രൂപ ചെലവിലാണ് പാലം നിർമിച്ചത്. 77 മീറ്റർ ദൂരമാണ് പാലത്തിനുള്ളത്. 10 മീറ്റർ വീതിയും ഉള്ള കണ്ണാടി പാലം 133 അടി ഉയരത്തിലാണുള്ളത്.

കടലിന്റെയും ചുറ്റുമുള്ള ഭൂപ്രകൃതിയും ആസ്വദിക്കുന്നതിനൊപ്പം രണ്ട് സ്മാരകങ്ങൾക്കിടയിൽ കൂടുതൽ മനോഹരവുമായ ഒരു റൂട്ടും ഇത് പ്രദാനം ചെയ്യുന്നുണ്ട്.

നേരത്തെ, കന്യാകുമാരി ബോട്ട് ജെട്ടിയിൽ നിന്ന് വിവേകാനന്ദ സ്മാരകത്തിലേക്കും തുടർന്ന് തിരുവള്ളുവർ പ്രതിമയിലേക്കും യാത്ര ചെയ്യാൻ വിനോദസഞ്ചാരികൾക്ക് ഫെറി സർവീസ് ആശ്രയിക്കേണ്ടി വന്നിരുന്നു. കണ്ണാടി പാലത്തിന്റെ ഉദ്ഘാടനത്തോടെ, സന്ദർശകർക്ക് രണ്ട് സ്മാരകങ്ങൾക്കിടയിൽ ആസ്വദിച്ച് നടക്കാൻ കഴിയും.

Post a Comment

Previous Post Next Post

AD01

 


AD02