കുടുംബപ്രശ്നം കയ്യാങ്കളിയായി, കൊല്ലത്ത് ബന്ധുക്കൾ യുവതിയെ മർദ്ദിച്ചെന്ന് പരാതി


കൊല്ലം ഇരവിപുരത്ത് ബന്ധുക്കൾ ചേർന്ന് യുവതിയെ മർദ്ദിച്ചെന്ന് പരാതി. കുടുംബ പ്രശ്നമാണ് മർദ്ദനത്തിന് ഇടയാക്കിയതെന്നാണ് യുവതിയുടെ പരാതി. ഏറെ നാളുകളായി കുടുംബാംഗങ്ങൾക്കിടയിൽ ഉണ്ടായിരുന്ന വാക്കുതർക്കം കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. സംഭവത്തിൽ 24 കാരിയായ സോനുവിൻ്റെ പരാതിയിൽ കൊല്ലം ഇരവിപുരം പൊലീസ് കേസെടുത്തു. ഇക്കഴിഞ്ഞ 18 നാണ് കേസിനാപ്ദമായ സംഭവം നടക്കുന്നത്. വീടിനകത്തുണ്ടായിരുന്ന സിസിടിവിയിൽ ബന്ധുക്കളുടെ ആക്രമണ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെങ്കിലും ഇടയ്ക്കുവെച്ച് സിസിടിവി ദൃശ്യങ്ങൾ ബന്ധുക്കളിലൊരാൾ മറച്ചുപിടിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ പ്രകടമാണ്. അതേസമയം, വീട്ടിനകത്തെ സോഫയിൽ ഇരിക്കുകയായിരുന്ന സോനുവിനെ മുൻ വൈരാഗ്യം മനസ്സിൽവെച്ച് മാതൃസഹോദരിയുടെ മകളും ഭർത്താവും ചേർന്ന് ക്രൂരമായി മർദ്ദിച്ചെന്നാണ് യുവതിയുടെ പരാതി. സംഭവത്തെ തുടർന്ന് യുവതി പരുക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.



Post a Comment

Previous Post Next Post

AD01

 


AD02