ധീരജ് വധക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. ധീരജിനെ കുത്തിയ കത്തി അഡ്വക്കേറ്റ് കെ ബി സെല്‍വത്തിന്റെയും അഡ്വക്കറ്റ് മോബിന്‍ മാത്യുവിന്റെയും കൈവശമുണ്ട്. ഡിസിസി ജനറല്‍ സെക്രട്ടറിയാണ് അഡ്വക്കേറ്റ് കെ ബി സെല്‍വം.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് അഡ്വക്കേറ്റ് മോബിന്‍ മാത്യു. ഇവരുടെ കൈവശം കത്തിയിരിക്കുന്നത് കണ്ടു എന്ന് മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവാണ് വെളിപ്പെടുത്തല്‍ നടത്തിയത്.
യൂത്ത് കോണ്‍ഗ്രസ് ഉടുമ്പന്‍ചോല നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ആയിരുന്ന സെബിന്‍ എബ്രഹാമാണ് കൈരളി ന്യൂസിനോട് ഈ പേരുകള്‍ വെളിപ്പെടുത്തിയത്. ഡീന്‍ കുര്യാക്കോസ് എംപിയുടെ സ്റ്റാഫ് അംഗമായിരുന്നു സെബിന്‍ അബ്രാഹാം.
ഡീൻ കുര്യാക്കോസ് എംപിയുടെ മുൻ പേഴ്സണൽ സ്‌റ്റാഫും യൂത്ത് കോൺഗ്രസ് ഇരട്ടയാർ മണ്ഡലം മുൻ സെക്രട്ടറിയുമായ ഇരട്ടയാർ സന്ത്യാട്ടുപടവിൽ സെബിൻ എബ്രഹാമാണ് ‘സ്റ്റോറീസ് ബൈ സെബിൻ’ എന്ന ബ്ലോഗിൽ പൊളിട്രിക്കൽ കുമ്പസാരം എന്ന പേരിൽ എഴുതിയക്കുറിപ്പിൽ വെളിപ്പെടുത്തൽ നടത്തിയത്.
‘മറ്റൊരുകേസിന്റെ വിചാരണയ്‌ക്കുശേഷം കോടതിയിൽനിന്ന് രണ്ടു യൂത്ത് കോൺഗ്രസ് നേതാക്കൾക്കൊപ്പം കാറിൽ വരുന്നതിനിടെ ഇവരിൽ ഒരാൾ കൊലയ്‌ക്കുപയോഗിച്ച കത്തി പുറത്തെടുത്ത് കാട്ടി. ഇത് ഏതാണെന്ന് മനസിലായോ’ എന്നും മുൻ സഹപ്രവർത്തകൻ ചോദിച്ചതായും കത്തിയുടെ രൂപവും അടയാളവും ഇന്നും കൃത്യമായി ഓർമയിലുണ്ടെന്നും കുറിപ്പിലുണ്ട്. പ്രതികളിലൊരാൾ അക്കാലത്ത് പോക്കറ്റിലൊതുങ്ങുന്ന ചെറിയ ആയുധങ്ങൾ കൊണ്ടുനടക്കാറുണ്ടായിരുന്നുവെന്നും സെബിൻ വെളിപ്പെടുത്തി’.
Post a Comment