കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ല സമ്മേളനം: വിളംബര ഘോഷയാത്രയും കലാസന്ധ്യയും നടത്തി.


മയ്യിൽ : കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ല സമ്മേളനത്തിൻ്റെ മുന്നോടിയായി വിളംബര ഘോഷയാത്ര നടത്തി. മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും  അകമ്പടിയോടു കൂടി നടത്തിയ വിളംബര ഘോഷയാത്രയ്ക്കു ശേഷം മയ്യിൽ ടൗണിൽ നടന്ന പൊതുസമ്മേളനം സജീവ് ജോസഫ് എംഎൽഎ. ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡണ്ട് യു.കെ ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. 

സംസ്ഥാന വൈസ് പ്രസിഡണ്ട് പി.വി ജ്യോതി, സെക്രട്ടറി എം.കെ അരുണ ,ഡി സി സി സെക്രട്ടറി കെ സി ഗണേശൻ ഡി സി സി അംഗം കെ എം ശിവദാസൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.പി ശശിധരൻ, കെ പി എസ് ടി എ മുൻ സംസ്ഥാന അസോസിയേറ്റ് ജനറൽ സെക്രട്ടറി കെ സി രാജൻ, സംഘടനയുടെ സംസ്ഥാന നിർവ്വാഹക സമിതിയംഗങ്ങളായ എം.വി.സുനിൽകുമാർ ഇ.കെ.ജയപ്രസാദ്  മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സി.എച്ച് മൊയ്തിൻ കുട്ടി എന്നിവർ പ്രസംഗിച്ചു.ജില്ല സെക്രട്ടറി ടി വി ഷാജി സ്വാഗതവും, ട്രഷറർ രജീഷ് കാളിയത്താൻ നന്ദിയും പറഞ്ഞു. 

തുടർന്ന് ജില്ല കൾച്ചറൽ ഫോറത്തിൻ്റെ നേതൃത്വത്തിൽ കലാസന്ധ്യയും അരങ്ങേറി. സംസ്ഥാന നിർവ്വഹക സമിതിയംഗം കെ.ദീപ ,എ കെ.കെ പരിയാരം, എസ്.ആർ ശ്രീജിത്ത് എന്നിവർ നേതൃത്വം നല്കി. ജനുവരി 11 ന് ഉദ്ഘാടന സമ്മേളനവും അധ്യാപക പ്രകടനവും നടക്കും. കെ പി സി സി വർക്കിംഗ് പ്രസിഡണ്ട്  ടി സിദ്ദിഖ് എം.എൽ എ ഉദ്ഘാടനം ചെയ്യും. ജനുവരി 12 ന് പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.അരവിന്ദൻ ഉദ്ഘാടനം ചെയ്യും.

റിപ്പോർട്ട് : കെ. ആർ. സി. കുട്ടാവ്

WE ONE KERALA






Post a Comment

Previous Post Next Post

AD01