അന്തസ്സായി ജീവിക്കാനുള്ള അവകാശം പോലെത്തന്നെയാണ് മരിച്ചാൽ അന്തസ്സായി സാംസ്‌ക്കരിക്കാനുള്ള അവകാശവും: മന്തി എം. ബി രാജേഷ്



മരണം അനിവാര്യമാണെന്നും അന്തസ്സായി ജീവിക്കാനുള്ള അവകാശം പോലെ തന്നെയാണ് മരിച്ചാൽ അന്തസ്സായി സാംസ്‌ക്കരിക്കാനുള്ള അവകാശവുമെന്ന്‌ തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം. ബി രാജേഷ് അഭിപ്രായപ്പെട്ടു. തിരുവനന്തപുരം നഗരസഭ കഴക്കൂട്ടം വാര്‍ഡില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 'ശാന്തിതീരം' ഗ്യാസ് ക്രിമറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കോഴിക്കോട് മാവൂർ റോഡിൽ ഉദ്ഘാടനം ചെയ്യാനിരുന്ന ശ്മശാനത്തിലാണ് എം.ടിയുടെ സംസ്ക്കാരം നടത്തിയത്. തുടർന്ന് അവിടെ ഉദ്ഘാടനം നടത്തിയില്ല. ഭൂഗർഭ ശ്മശാനങ്ങളും ഇവിടെയുണ്ട്. തിരുവനന്തപുരം കോർപറേഷൻ മികവിന്റ പാതയിലാണ്. നിരവധി അന്തർദേശിയ പുരസ്‌കാരങ്ങൾ തിരുവനന്തപുരം നഗരത്തിന് കിട്ടിയിട്ടുണ്ട് മാധ്യമങ്ങൾക്ക് ഇത്തരം കാര്യങ്ങൾ പറയാൻ പിശുക്കാണ്. മാലിന്യ വിമുക്തമായ ഒരു നഗരം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് കോർപറേഷൻ. ശ്മശാനവും ഇതിന്റെ ഭാഗമാണ്. കോർപറേഷനെ മനഃപൂർവം പ്രതിക്കൂട്ടിൽ നിർത്താനുള്ള ശ്രമങ്ങൾ നടക്കുന്നു. നല്ല കാര്യങ്ങൾ കണ്ടില്ലെന്നു നടിക്കുന്നു. 300 ഓളം ശുചീകരണ തൊഴിലാളികളെയാണ് കോർപറേഷൻ കലോത്സവത്തിന് നിയോഗിച്ചത്. ഇത്രയും ശുചിത്വമുള്ള അടുക്കള ഇതുവരെ കിട്ടിയിട്ടില്ലെന്നു പഴയിടം തന്നെ പറഞ്ഞു. കുറ്റമറ്റ നിലയിലുള്ള ശുചിത്വം കലോത്സവത്തിൽ നടത്തിയത് കോർപറേഷന്റെ മികവാണെന്നും മന്ത്രി പറഞ്ഞു. 4500 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള കെട്ടിടത്തില്‍ ഗ്യാസ് ഉപയോഗിച്ച് ഒരേസമയം രണ്ട് മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുന്നതിനുള്ള സംവിധാനം ഉണ്ട്. കൂടാതെ മെക്കാനിക്കല്‍ റൂം, ഓഫീസ് റൂം, ഗ്യാസ് റൂം, ടോയ്‌ലറ്റ്, പൂന്തോട്ടം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി.കെ പ്രശാന്ത് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. ഡെപ്യൂട്ടി മേയര്‍ പി.കെ രാജു, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02