ഇസ്രോയുടെ സ്പേസ് ഡോക്കിങ് പരീക്ഷണം വീണ്ടും മാറ്റി. സ്പേഡെക്സ് ദൗത്യത്തില്‍ അപ്രതീക്ഷിത പ്രതിസന്ധി ഉണ്ടായതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ നടത്താനിരുന്ന ഉപഗ്രഹങ്ങളുടെ കൂടിചേരല്‍ മാറ്റിവെച്ചത്. ഡോക്കിങ് പരീക്ഷണം മാറ്റിവെയ്ക്കുകയാണെന്നും ഉപഗ്രഹങ്ങള്‍ സുരക്ഷിതമാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ഡോക്കിങിനായി ഉപഗ്രഹങ്ങള്‍ തമ്മില്‍ ദൂരം കുറച്ച് കൊണ്ടുവരുന്നതിന്റെ വേഗം കൂടിയതോടെയാണ് ദൗത്യം മാറ്റിവെച്ചത്. ഉപഗ്രഹങ്ങള്‍ തമ്മില്‍ അടുക്കുന്നതിന്റെ വേഗത പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നുവെന്നും ഇസ്രോ അറിയിച്ചു. ചേസര്‍, ടാര്‍ഗറ്റ് എന്നീ ഉപഗ്രഹങ്ങളുടെ ഡോക്കിങ് ബഹിരാകാശത്ത് വെച്ച് നടത്തുന്ന ചരിത്രപരമായ ദൗത്യമായിരുന്നു ഇന്ന് നടക്കേണ്ടിയിരുന്നത്.
WE ONE KERALA -NM
Post a Comment