മുണ്ടക്കൈ–ചൂരൽമല ടൗൺഷിപ്പ്‌: ഊരാളുങ്കലിന്റെ വിശദ സർവേ പൂർത്തിയായി



മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി കൽപ്പറ്റയിലും നെടുമ്പാലയിലും ഒരുങ്ങുന്ന ടൗൺഷിപ്പുകളുടെ നിർമാണത്തിനുള്ള വിശദ സർവേ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റി പൂർത്തിയാക്കി. എസ്‌റ്റേറ്റ്‌ ഭൂമികളുടെ വിലനിർണയ സർവേ സർക്കാർ പൂർത്തിയാക്കിയതിന്‌ പിന്നാലെയാണ്‌ നിർമാണ ചുമതലയുള്ള യുഎൽസിസി വിശദ സർവേയും പൂർത്തിയാക്കിയത്‌.വിലനിർണയ സർവേ നടപടികൾക്കുശേഷം ഭൂമി ഒരുക്കൽ നടപടി ആരംഭിക്കാൻ യുഎൽസിസിക്കും കിഫ്‌ബിക്ക്‌ കീഴിലുള്ള കിഫ്‌ക്കോണിനും സർക്കാർ നിർദേശം നൽകിയിരുന്നു. ടൗൺഷിപ്പിന്റെ സ്കെച്ച്‌ തയ്യാറാക്കിയത്‌ കിഫ്‌ബിക്ക്‌ കീഴിലുള്ള കിഫ്‌കോൺ ആണ്‌. സ്‌കെച്ചിന്റെ അടിസ്ഥാനത്തിൽ വീടുകളുടെയും കെട്ടിടങ്ങളുടെയും വിശദമായ പ്ലാനാണ്‌ യുഎൽസിസി തയ്യാറാക്കുന്നത്‌. പ്രകൃതിദുരന്തങ്ങളെ മറികടക്കാൻ കഴിയുന്ന വിധത്തിലാണ്‌ വീടുകൾ ഉൾപ്പെടെയുള്ള ടൗൺഷിപ്പിലെ കെട്ടിടങ്ങളുടെ നിർമാണം. മണ്ണിന്റെ സ്ഥിതി പഠിക്കാനുള്ള പരിശോധനയും ജിയോ ഇൻവെസ്റ്റിഗേഷൻ സർവേയും നിലവിൽ പുരോഗമിക്കുന്നുണ്ട്‌.മുപ്പതിനകം മാസ്‌റ്റർ പ്ലാൻ തയ്യാറായി വകുപ്പുകളുടെ അംഗീകാരം ലഭിച്ചാൽ ഉടൻതന്നെ പ്രവൃത്തി തുടങ്ങാനാണ്‌ യുഎൽസിസിഎസ് ലക്ഷ്യമിടുന്നത്‌. രണ്ട് ടൗൺഷിപ്പുകളിലായി 1000 ചതുരശ്ര അടിയിൽ ഒറ്റനിലയുള്ള വീടുകളാണ് നിർമിക്കുക. ആകെ ഭൂമിയെ ക്ലസ്റ്ററുകളായി തിരിച്ച്‌ ശരാശരി 20 വീടുകൾ ഒരു ക്ലസ്റ്ററിൽ എന്ന നിലയിലാണ്‌ പ്രാഥമിക ധാരണ. ഫെബ്രുവരി അവസാനത്തോടെ നിർമാണം ആരംഭിച്ച്‌ ആറുമാസത്തിനകം ടൗൺഷിപ്പ്‌ നിർമാണം പൂർത്തിയാക്കുകയാണ്‌ ലക്ഷ്യം

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02